ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

Published : Apr 21, 2026, 01:41 PM IST
JACOB THOMAS

Synopsis

25,000 രൂപ പിഴയാണ് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി വിധിച്ചിരുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ ആവശ്യത്തെത്തുടർന്നാണ് നടപടി.

ദില്ലി: മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിനിട്ട പിഴ സുപ്രീംകോടതി പിൻവലിച്ചു. 25,000 രൂപ പിഴയാണ് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി വിധിച്ചിരുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന്റെ ആവശ്യത്തെത്തുടർന്നാണ് നടപടി. ഡ്രഡ്ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നെതർലൻഡ്‌സിൽനിന്ന് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഡച്ച് ഭാഷയിലുള്ള റിപ്പോർട്ട് സിബിഐക്ക് കൈമാറിയെന്നും അത് തർജമ ചെയ്ത് വരികയാണെന്നുംഅഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ കോടതിക്ക് കൈമാറാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല യുവതീ പ്രവേശന കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം; വിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്ന
രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്