ഓൺലൈൻ റമ്മി, പോക്കർ കളികൾക്ക് ആന്ധ്രപ്രദേശിൽ നിരോധനം, നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ

By Web TeamFirst Published Sep 3, 2020, 7:57 PM IST
Highlights

നിയമം ലംഘിച്ചാൽ തടവ് ശിക്ഷയാണ് ലഭിക്കുക. ഓൺലൈൻ ഗെയിം സംഘാടകർ ആദ്യതവണ നിയമം ലംഘിച്ച് പിടിക്കപ്പെട്ടാൽ ഒരുവർഷം വരെ തടവാണ് ശിക്ഷ.

ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ ഓൺലൈൻ റമ്മി , പോക്കർ കളികൾ നിരോധിച്ചു. ഇതിനായി സംസ്ഥാന സർക്കാർ നിയമം പാസാക്കി. നിയമം ലംഘിച്ചാൽ തടവ് ശിക്ഷയാണ് ലഭിക്കുക. ഓൺലൈൻ ഗെയിം സംഘാടകർ ആദ്യതവണ നിയമം ലംഘിച്ച് പിടിക്കപ്പെട്ടാൽ ഒരുവർഷം വരെ തടവാണ് ശിക്ഷ. രണ്ടാം തവണയും പിടിക്കപ്പെട്ടാൽ രണ്ടു വര്ഷം തടവ് ലഭിക്കും. കളിക്കുന്നയാൾക്ക് ആറ് മാസം വരെ തടവു ശിക്ഷയെന്നും ആന്ധ്ര മന്ത്രി പെർണി വെങ്കടരാമയ്യ അറിയിച്ചു.
 

click me!