
തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതൽ സമരം നടത്തുമെന്നാണ് പ്രഖ്യാപനം. ഊബർ, ഓല, റാപ്പിഡോ കമ്പനികൾക്കെതിരെയാണ് പ്രതിഷേധം. സർക്കാർ സംരംഭമായ കേരള സവാരിക്കെതിരെയും പ്രതിഷേധമുണ്ട്. കമ്പനികൾ കമ്മീഷൻ ഈടാക്കുന്നത് കുറയ്ക്കണം എന്നാണ് ആവശ്യം.
1000 രൂപയ്ക്ക് ഓടിയാൽ 500 രൂപ കമ്മീഷനായി കമ്പനി എടുക്കുന്ന സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഇന്ധന വില വർദ്ധിച്ച സാഹചര്യത്തിൽ വലിയ നഷ്ടത്തിലാണ് ഓടുന്നത്. കൂടെ ഇരട്ടി കമ്മീഷനും കൂടിയാകുമ്പോൾ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഓടി കിട്ടുന്ന തുക വാഹനത്തിന്‍റെ മെയിന്‍റനൻസിന് പോലും തികയുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam