രഹസ്യപരാതി വാട്സ്ആപ്പിൽ സ്റ്റാറ്റസായി; അബദ്ധം പറ്റിയത് പൊലീസ് ഉദ്യോഗസ്ഥന്, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

Published : Jul 15, 2026, 10:12 AM IST
whatsapp

Synopsis

സഹപ്രവർത്തകന് എതിരായ പരാതി അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പൊലീസ് ഉദ്യോഗസ്ഥൻ. മൂവാറ്റപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് അബദ്ധം സംഭവിച്ചത്. എറണാകുളം റൂറൽ എസ് പി അന്വേഷണം ആരംഭിച്ചു.

എറണാകുളം: സഹപ്രവർത്തകന് എതിരായ പരാതി അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പൊലീസ് ഉദ്യോഗസ്ഥൻ. മൂവാറ്റപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് അബദ്ധം സംഭവിച്ചത്. പേര് വെക്കാതെ തയാറാക്കിയ പരാതിക്കത്ത് സ്റ്റാറ്റസ് ഇടുകയായിരുന്നു. ഓപ്പറേഷൻ തൂഫാൻ പൊളിക്കാൻ ഒരു ഉദ്യോഗസ്ഥൻ ശ്രമിക്കുന്നെന്നായിരുന്നു പരാതി. അബദ്ധം മനസ്സിലായതോടെ പൊലീസ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ സ്റ്റാറ്റസ് പിൻവലിച്ചു. എന്നാൽ, സഹപ്രവർത്തകരിൽ പലരും ഇത് സ്ക്രീൻ ഷോട്ട് എടുത്തുവെച്ചു. സംഭവത്തിൽ എറണാകുളം റൂറൽ എസ് പി അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോഹൻലാലിന്റെ കൈവശമുള്ളത് 5 ജോഡി ആനക്കൊമ്പ്; സമ്മാനമായി ലഭിച്ചതെന്ന് നടൻ, വിശദാംശങ്ങൾ ഹാജരാക്കാമെന്ന് അറിയിച്ചതായി ഡിഎഫ്ഒ
ഒറ്റ മാസം, സ്ത്രീകൾ ഡബിൾ ഓകെ! 7.25 ലക്ഷത്തിൽ നിന്ന് 11.84 ലക്ഷമായി സ്ത്രീ യാത്രക്കാർ, പ്രിയദർശിനി വിജയകരം