
കല്‍പ്പറ്റ: കൊവിഡ് കാലത്ത് മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ ആശങ്കയോടെയാണ് ആശുപത്രികളിലേക്കും ക്ലീനിക്കുകളിലേക്കും പോകുന്നത്. പലപ്പോഴും കൊറോണ വൈറസ് പടരുന്നത് ഇത്തരം സ്ഥലങ്ങളില്‍ നിന്നുമാകാം. ഈ ആശങ്കക്ക് ഒരു പരിധിവരെ പരിഹാരമായിരിക്കുകയാണിപ്പോള്‍. വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ഡോക്ടറെ കാണാനുള്ള സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് ഇവയില്‍ ഏതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടായിരിക്കണമെന്ന് മാത്രം.
esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം. ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെക്കുറിച്ച് സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ശേഷം മരുന്ന് കുറിപ്പടിയും ഉടന്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇ-സഞ്ജീവനി ഒ.പി.ഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. ടെലിമെഡിസിന്‍ സൗകര്യം 24 മണിക്കൂറും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 1056 / 04712552056 എന്ന ദിശ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.
സേവനം ലഭിക്കുന്നതിനായി ചെയ്യേണ്ടത്:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam