
തിരുവനന്തപുരം: ഗതാഗതമന്ത്രിക്കും കെഎസ്.ആർ.ടി.സി മാനേജുമെന്‍റിനുമെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു. തെമ്മാടികൂട്ടങ്ങളെ നിലക്കു നിർത്താൻ സർക്കാർ തയ്യാറാകണമെന്ന് കെഎസ്.ആർ.ടി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.വി. വിനോദ് ആവശ്യപ്പെട്ടു. മന്ത്രിക്കും മാനജേുമെന്‍റിനും ചില താൽപര്യങ്ങളുണ്ടെന്നും സംയുക്ത തൊഴിലാളി യൂണിയൻ ആരോപിച്ചു. ശമ്പളം മുഴുവൻ നൽകാത്തതിൽ പ്രതിഷേധിച്ച് ചീഫ് ഓഫീസിനു മുന്നിൽ സിഐടിയു-ഐഎൻടിയുസി യൂണിയനുകള്‍ അനിശ്ചിതകാല സമരം തുടങ്ങി. തിങ്കളാഴ്ച ബിഎംഎസ് പണിമുടക്കും
മാനേജുമെൻറുമായി കലഹിച്ചു നിൽക്കുന്ന യൂണിയനുകള്‍ സമരം ശക്തമാക്കുകയാണ്. എല്ലാ യൂണിയനുകളും ഒരുമിച്ചാണ് കഴിഞ്ഞ മാസം സൂചന പണിമുടക്ക് നടക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം തീയതിക്കുമുമ്പ് മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നായിരുന്നു സൂചന സമരത്തിലെ തീരുമാനം., ഈ മാസം ഒരു ഗഡുമാത്രമാണ് നൽകിയത്. സംയുക്ത സമരസമതിയിൽ നിന്നും പിൻമാറിയ ബിഎംഎസ് തിങ്കളാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍, സിഐടിവും ഐഎൻടിയുിയും ചീഫ് ഓഫീസിന് മുന്നിൽ സമരം തുടങ്ങി. മാനേജുമെൻറിനും ഗതാഗതമന്ത്രിക്കുമെതിരെ ടിഡിഎഫ് നേതാക്കള്‍ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.
കെഎസ്ആര്‍ടിസിയിലും കെൽട്രോണ്‍ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ അന്വേഷണം വേണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. ശമ്പളം മുഴവൻ നൽകിയില്ലെങ്കില്‍ പണിമുടക്കിലേക്ക് പോകുമെന്ന് ടിഡിഎഫ് മുന്നറിയിപ്പ് നൽകി. ബാങ്ക് വായ്പയെടുത്താണ് ആദ്യ ഗഡു ശമ്പളം നൽകിയതെന്ന് പറയുന്ന മാനേജുമെൻ് രണ്ടാം ഗഡു നൽകണമെങ്കിൽ ധനവകുപ്പ് കനിയണമെന്ന നിലപാടിലാണ്. 50 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിഷേധിക്കുന്നതിന് എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടെന്ന് മന്ത്രി ആന്‍റണി രാജു പ്രതികരിച്ചു. പകുതി ശമ്പളം നൽകി. മുഴുവൻ ശമ്പളം വേണമെങ്കിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. തൊഴിലാളി സംഘടനകൾക്ക് തൊഴിലാളികളോടുള്ള ഉത്തരവാദിത്തം കാണിക്കണം. സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുക്കണം. പലതവണയായി റെയിൽവേ സമാനമായ രീതിയിൽ ശമ്പളം പകുതിയായി നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ബിഎംഎസിന് സമരം ചെയ്യാൻ എന്ത് ധാർമികതയാണ് ഉള്ളതെന്നും മന്ത്രി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam