'ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ രാജ്യത്ത് ഇടതുപക്ഷം മാത്രം'; മുഖ്യമന്ത്രി പിണറായി വിജയൻ

Published : May 02, 2023, 08:51 PM ISTUpdated : May 02, 2023, 08:56 PM IST
'ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ രാജ്യത്ത് ഇടതുപക്ഷം മാത്രം'; മുഖ്യമന്ത്രി പിണറായി വിജയൻ

Synopsis

പിഎസ് സി വഴി രണ്ടു ലക്ഷത്തിലധികം പേർക്ക് കേരളം ജോലി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

തിരുവനന്തപുരം: ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ രാജ്യത്ത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ് സി വഴി രണ്ടു ലക്ഷത്തിലധികം പേർക്ക് കേരളം ജോലി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

രാജ്യത്തിൻ്റെ മതനിരപേക്ഷത സംരക്ഷിക്കേണ്ട സർക്കാർ തന്നെ ഇക്കാര്യത്തിൽ വിപരീത നിലപാട് സ്വീകരിക്കുന്നു. ആർഎസ്എസിന് വേണ്ടത് മതാധിഷ്ഠിത രാജ്യമാണ്. രാജ്യത്തിൻ്റെ ആഭ്യന്തര ശത്രുക്കൾ എന്നതാണ് ഹിറ്റ്ലറുടെ ആശയം. ആ ആശയം ആണ് ആർഎസ്എസ് കടം കൊണ്ടത്. ഹിറ്റ്ലറുടെ മാതൃക അംഗീകരിച്ച വിഭാഗം ആണ് ഇവർ. ഹിറ്റ്ലർ നടത്തിയ കൂട്ടക്കൊല ന്യായീകരിച്ചത് ആർഎസ്എസ് മാത്രമാണ്. ഇപ്പോഴും അതേ നിലപാട് തുടരുന്നു. രാജ്യത്തിൻ്റെ പല ഭാഗത്തും അക്രമങ്ങൾ നടന്നു. എല്ലാറ്റിനും നേതൃത്വം കൊടുത്തത് സംഘപരിവാരാണ്. ബിൽകീസ് ബാനു കേസിലെ പ്രതികൾക്ക് സ്വീകരണം നൽകിയത് സംഘ പരിവാർ ആണ്. ആർഎസ്എസ് നിലപാട് സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു. ഞങ്ങൾ നിങ്ങൾക്ക് എതിരല്ല എന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞു ആർഎസ്എസ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തു. 

'ക്യാമറ കുംഭകോണം പുകമറയിൽ അല്ല മുഖ്യാ, അങ്ങാണ് പുകമറയിൽ ഒളിക്കുന്നത്'; 3 രേഖകൾ കൂടി പുറത്ത് വിട്ട് ചെന്നിത്തല

അവഗണന ചോദ്യംചെയ്യാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞില്ല. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ?. ബിജെപി വളരാൻ സഹായിച്ച നിലപാടുകൾ കോൺഗ്രസ് എടുത്തു. വലിയ തോതിൽ ബിജെപിയിൽ ചേർന്ന നേതാക്കൾ നല്ല ഭാഗവും പഴയ കോൺഗ്രസുകാരാണ്. കോൺഗ്രസിന് ബിജെപിയെ എതിർക്കാൻ ശേഷിയില്ല. ഇവിടെ ഇരുന്ന് കൊണ്ട് ബിജെപിയെ ആശയോടെ പലരും പല നിലയ്ക്കും ഉണ്ട്. ആശയോടെ നോക്കുന്നവർ പലരും ഉണ്ട്. ബിജെപി നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾ തുടക്കം കുറിച്ചത് ആരാണ്?. നയത്തിൻ്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ നാണയത്തിൻ്റെ ഇരു വശങ്ങളാണ്. വർഗീയതയെ വിട്ടുവീഴ്ച ഇല്ലാതെ എതിർക്കാൻ കഴിഞ്ഞിട്ടുണ്ടോ?. പശുവിൻ്റെ പേരിൽ ആളെ കൊല്ലുമ്പോൾ പശുവിൻ്റെ മാഹാത്മ്യം പറഞ്ഞു നടക്കുന്ന ഒട്ടേറെ നേതാക്കൾ ഉണ്ടായിരുന്നു. സംസ്ഥാനങ്ങളിൽ ബിജെപിയെ എതിർക്കാൻ തയയ്യാവുന്നവരെ അണിനിരത്താൻ കഴിയണം.

' പിണറായിക്ക് മടിയിൽ കനം; പ്രിസാഡിയോ കമ്പനിയുമായി എന്ത് ബന്ധം? മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ: സതീശൻ

ബിജെപിയെ പരാജയപ്പെടുത്തി തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം എന്ത് വേണം എന്ന് അപ്പോൾ തീരുമാനിക്കണം. ഇതാണ് സിപിഎം നിലപാട്. പരാജയപ്പെടുത്തുക തെറ്റായ വഴികൾ സ്വീകരിച്ചു ജനത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുകയാണ്. കുതന്ത്രങ്ങൾ തുറന്നു കാട്ടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം