സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം പദവിക്ക് യോജിച്ചതാണോയെന്ന് മുഖ്യമന്ത്രി ചിന്തിക്കണം: ഉമ്മന്‍ ചാണ്ടി

Published : May 04, 2021, 04:31 PM IST
സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം പദവിക്ക് യോജിച്ചതാണോയെന്ന് മുഖ്യമന്ത്രി ചിന്തിക്കണം: ഉമ്മന്‍ ചാണ്ടി

Synopsis

'തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹത്തിന്‍റെ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം അലോചിക്കുന്നത് നല്ലതാണ്'.  

തിരുവനന്തപുരം: തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിച്ച് നിശബ്ദരാക്കുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് നല്ലതല്ലെന്ന് ഉമ്മന്‍ ചാണ്ടി.

തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹത്തിന്‍റെ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം ചിന്തിക്കണം.

ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂര്‍ണ്ണമായും സംരക്ഷിക്കണമെന്ന എന്‍എസ്എസിന്‍റെ നിലപാട് എല്ലാക്കാലത്തും അവര്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഭാഗമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

PREV
click me!

Recommended Stories

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ