എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെക്കാൻ തുഷാർ വെള്ളാപ്പള്ളി സന്നദ്ധത അറിയിച്ചു

Published : May 04, 2021, 03:35 PM ISTUpdated : May 04, 2021, 03:36 PM IST
എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെക്കാൻ തുഷാർ വെള്ളാപ്പള്ളി സന്നദ്ധത അറിയിച്ചു

Synopsis

നിലവിലുണ്ടായിരുന്ന സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ വോട്ട് കണക്കിലും എൻഡിഎ വളരെയേറെ പിന്നിലേക്ക് പോയി

കൊച്ചി: എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ഇക്കാര്യം ബിഡിജെഎസിലെ സഹപ്രവർത്തകരോട് കൂടിയാലോചിച്ചു. നാളെ രാവിലെ കൊല്ലത്ത് ബിഡിജെഎസ് നിർണായക സംസ്ഥാന കൗൺസിൽ യോഗം നടക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലുണ്ടായിരുന്ന സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടതിന് പുറമെ വോട്ട് കണക്കിലും വളരെയേറെ പിന്നിലേക്ക് പോയി. ഈ സാഹചര്യത്തിലാണ് രാജിയിലേക്ക് നീങ്ങുന്നതെന്നാണ് വിവരം.

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം