
പത്തനംതിട്ട: ശബരിമല സമരവുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ ഇന്ന് റാന്നി കോടതിയിൽ ഹാജരാകും. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ജാമ്യം എടുക്കാനാണ് ഉമ്മൻ ചാണ്ടി, എൻ കെ പ്രേമചന്ദ്രൻ , ആന്‍റോ ആന്‍റണി എന്നിവർ ഹാജരാകുന്നത്. റാന്നി ഗ്രാമന്യായാലയം രാവിലെ 11 മണിക്ക് കേസ് പരിഗണിക്കും
ശബരിമലയിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീര്‍ത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്താണ് യുഡിഎഫ് നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ചത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകാൻ എത്തിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരെ വിടാനാകില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടർന്ന് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് പോലീസ് അനുമതി കിട്ടി പമ്പയിലെത്തിയ യുഡിഎഫ് സംഘം അവിടെയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam