
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ കുടുംബത്തോട് സർക്കാർ ഇപ്പോഴും നീതികേട് കാണിക്കുന്നെന്ന് ഉമ്മൻചാണ്ടി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ കുടുംബാംഗങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. വാളയാർ നീതിസമരപ്പന്തലിലെത്തിയ ഉമ്മൻചാണ്ടി അമ്മയുമായി സംസാരിച്ചു.
വാളയാർ കേസിലെ കേരള പൊലീസിന്റെ വീഴ്ചകൾ ആവർത്തിച്ച മുൻ മുഖ്യമന്ത്രി നിലവിലെ സർക്കാർ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നതായും ചൂണ്ടിക്കാട്ടി. കുറ്റം ചെയ്തവർ ആരാണ്, എന്തൊക്കെ ആണെന്ന് എന്നൊക്കെ അറിയാമായിരുന്നിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
വാളയാറിൽ സംഭവിച്ചത് ഏല്ലാവർക്കും വ്യക്തമാണെന്നും എന്നിട്ടും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി എന്ന് പരസ്യം കൊടുക്കുന്ന സർക്കാർ വാളയാർ അമ്മയുടെ കണ്ണുനീരിൽ ഒലിച്ച് പോകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ അമ്മയെക്കൊണ്ട് ഇനിയും സമരം ചെയ്യിക്കരുതെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കൊടുക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam