
തിരുവനന്തപുരം: വൈദ്യതി ബില്‍ തന്നെയും ഷോക്കടിപ്പിച്ചെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എല്ലാവര്‍ക്കും ഉണ്ടായത് പോലതന്നെ, മൊത്തത്തില്‍ ഷോക്കടിപ്പിച്ച അനുഭവമാണ് ഉണ്ടായതെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.
കൊവിഡ് കാലത്ത് ഉപയോക്താക്കളെ മുച്ചൂടും പിഴിഞ്ഞ വൈദ്യുതി ബോര്‍ഡിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായെങ്കിലും കൊവിഡിന് മുമ്പുണ്ടായിരുന്ന വൈദ്യുത നിരക്ക് ഇനിയും നടപ്പാക്കിയിട്ടില്ല. ഉപഭോക്താവിന് നീതി കിട്ടണമെങ്കില്‍ ആ നിരക്കിലേക്ക് മടങ്ങിപ്പോകുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാധാരണഗതിയില്‍ 8000 രൂപയോളം വൈദ്യതി ബില്‍ ആകുന്ന എനിക്ക് കിട്ടിയ ബില്‍ 27,200 രൂപയുടേതാണ്. ഇതില്‍ 7713 രൂപ കുടിശിക തുകയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എനിക്ക് വൈദ്യതി ബില്‍ കിട്ടിയിട്ടില്ല. എസ്എംഎസ് അയച്ചെന്നു ബോര്‍ഡ് പറയുന്നു. അതു കിട്ടിയതായി അറിവില്ല. കുടിശിക അടയ്ക്കേണ്ട എന്ന് ബോര്‍ഡിന്റെ മറ്റൊരു അറിയിപ്പ് കിട്ടി. കുടിശിക തുക മാറ്റിവച്ചാലും ബില്‍ 20,000 രൂപയ്ക്ക്ു മുകളിലാണെന്നും ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ എനിക്കെത്ര രൂപയുടെ ഇളവ് കിട്ടുമെന്നു തിരക്കിയപ്പോള്‍, അതിപ്പോള്‍ പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടിലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊവിഡ് കാലത്ത് ഉപയോക്താക്കളെ മുച്ചൂടും പിഴിഞ്ഞ വൈദ്യുതി ബോര്‍ഡിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായെങ്കിലും കോവിഡിന് മുമ്പുണ്ടായിരുന്ന വൈദ്യുത നിരക്ക് ഇനിയും നടപ്പാക്കിയിട്ടില്ല. ഉപഭോക്താവിന് നീതി കിട്ടണമെങ്കില്‍ ആ നിരക്കിലേക്ക് മടങ്ങിപ്പോകുക തന്നെ വേണം.
സാധാരണഗതിയില്‍ 8000 രൂപയോളം വൈദ്യതി ബില്‍ ആകുന്ന എനിക്ക് കിട്ടിയ ബില്‍ 27,200 രൂപയുടേതാണ്. ഇതില്‍ 7713 രൂപ കുടിശിക തുകയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എനിക്ക് വൈദ്യതി ബില്‍ കിട്ടിയിട്ടില്ല. എസ്എംഎസ് അയച്ചെന്നു ബോര്‍ഡ് പറയുന്നു. അതു കിട്ടിയതായി അറിവില്ല. കുടിശിക അടയ്ക്കേണ്ട എന്ന് ബോര്‍ഡിന്റെ മറ്റൊരു അറിയിപ്പ് കിട്ടി. കുടിശിക തുക മാറ്റിവച്ചാലും ബില്‍ 20,000 രൂപയ്ക്ക്ു മുകളിലാണ്.
ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ എനിക്കെത്ര രൂപയുടെ ഇളവ് കിട്ടുമെന്നു തിരക്കിയപ്പോള്‍, അതിപ്പോള്‍ പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടായത് പോലതന്നെ, മൊത്തത്തില്‍ ഷോക്കടിപ്പിച്ച അനുഭവമാണ് ഉണ്ടായതെന്നു പറയാതെ വയ്യ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam