'മരുന്ന് കുറിപ്പിൽ ബൂസ്റ്റും എഴുതിച്ചേർത്തു; നിവൃത്തിയില്ലാത്തത് കൊണ്ടല്ലേ, കൊടുത്തേക്കാൻ അദ്ദേഹം പറഞ്ഞു'

Published : Jul 19, 2023, 01:04 PM ISTUpdated : Jul 19, 2023, 01:06 PM IST
'മരുന്ന് കുറിപ്പിൽ ബൂസ്റ്റും എഴുതിച്ചേർത്തു; നിവൃത്തിയില്ലാത്തത് കൊണ്ടല്ലേ, കൊടുത്തേക്കാൻ അദ്ദേഹം പറഞ്ഞു'

Synopsis

തനിക്ക് ലഭിക്കുന്ന പുരസ്കാരങ്ങളുടെ തുകയും മറ്റും നൽകിയായിരുന്നു മരുന്നുകടയിലെ കടം ഉമ്മൻചാണ്ടി വീട്ടിയിരുന്നത്. ഒരിക്കൽ ഉമ്മൻചാണ്ടി കൊടുത്ത കുറിപ്പിൽ ബൂസ്റ്റ് എന്നുകൂടി അധികമായി എഴുതി ചേർത്ത് കടയിലെത്തിയ ആൾക്ക് അത് കൂടി കൊടുത്തുവിടാൻ പറഞ്ഞത് ഇപ്പോഴും കൗതുകത്തോടെ ഓർക്കുകയാണ് മണർകാട് മെഡിക്കൽസ് ഉടമകളിൽ ഒരാളായ ജോബി. 

കോട്ടയം: മരുന്നു വാങ്ങാൻ പണമില്ലാതെ ഉമ്മൻചാണ്ടിയുടെ സഹായം തേടുന്നവരെ കോട്ടയത്തെ മണർകാട് മെഡിക്കൽസിലേക്കായിരുന്നു ഉമ്മൻചാണ്ടി  കുറിപ്പുമായി പറഞ്ഞുവിട്ടിരുന്നത്. തനിക്ക് ലഭിക്കുന്ന പുരസ്കാരങ്ങളുടെ തുകയും മറ്റും നൽകിയായിരുന്നു മരുന്നുകടയിലെ കടം ഉമ്മൻചാണ്ടി വീട്ടിയിരുന്നത്. ഒരിക്കൽ ഉമ്മൻചാണ്ടി കൊടുത്ത കുറിപ്പിൽ ബൂസ്റ്റ് എന്നുകൂടി അധികമായി എഴുതി ചേർത്ത് കടയിലെത്തിയ ആൾക്ക് അത് കൂടി കൊടുത്തുവിടാൻ പറഞ്ഞത് ഇപ്പോഴും കൗതുകത്തോടെ ഓർക്കുകയാണ് മണർകാട് മെഡിക്കൽസ് ഉടമകളിൽ ഒരാളായ ജോബി. 

പുതുപ്പള്ളി വീട്ടിൽ സഹായവുമായി ചെല്ലുന്നവർക്ക് ഉമ്മൻചാണ്ടി സാർ എഴുത്തു കൊടുത്തുവിടുമായിരുന്നു. ഈ വരുന്നയാൾക്ക് ഈ മരുന്ന് കൊടുക്കണം, ഉമ്മൻചാണ്ടി എന്ന് പറഞ്ഞായിരുന്നു കുറിപ്പ് കൊടുത്തുവിടുക. എൺപതുകളിലായിരുന്നു മരുന്നു സൗജന്യമായി നൽകുന്ന സംവിധാനം തുടങ്ങിയിരുന്നത്. അതിന് ശേഷം ഉമ്മൻചാണ്ടി പുതുപ്പള്ളി വീട്ടിൽ ‌എത്താത്തത് വരെ ഇത് നീണ്ടുപോയിരുന്നു. അങ്ങനെയിരിക്കെ ഉമ്മൻചാണ്ടി കൊടുത്തുവിട്ട കുറിപ്പിൽ ഒരാൾ മരുന്നിനൊപ്പം ബൂസ്റ്റെന്ന് കൂടി എഴുതിച്ചേർത്തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ ഉമ്മൻചാണ്ടിയെ വിളിച്ചു പറഞ്ഞു. കുറച്ച് പരിഭവത്തോടെയാണ് അക്കാര്യം അവതരിപ്പിച്ചത്. എന്നാൽ ഉമ്മൻചാണ്ടിയുടെ മറുപടി അദ്ഭുതപ്പെടുത്തുന്നതായിരുന്നു. അത് ഞാനങ്ങോട്ട് എഴുതിയാൽ മതിയെന്നായിരുന്നു ഉമ്മൻചാണ്ടി പറഞ്ഞത്. ഒരാൾക്ക് ഒരു ആവശ്യമുണ്ടായിട്ടാണല്ലോ അവരത് എഴുതുക. അതങ്ങോട്ട് കൊടുത്തേക്കെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. അവർക്കതിന് നിവൃത്തിയില്ല, അതുകൊണ്ടല്ലേ എഴുതിയത് എന്നാണ് ഉമ്മൻചാണ്ടി തിരിച്ചു ചോദിച്ചതെന്ന് ജോബി പറയുന്നു. 

വിലാപയാത്ര പുതുപ്പള്ളിയിലേക്ക്, ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ രാഹുൽ ​ഗാന്ധി പങ്കെടുക്കും

വർഷങ്ങളായി തുടർച്ചയായി മരുന്നു നൽകിയിരുന്നു. ഇത്തരത്തിലുള്ള കുറിപ്പുമായി നിരവധി പേരാണ് മരുന്ന് വാങ്ങാൻ വന്നിരുന്നത്. ഒരു മാസത്തേക്കുള്ള മരുന്ന് വാങ്ങാനുള്ളവരൊക്കെയാണ് കൂടുതലും എത്തുന്നത്. നേരത്തെ അവാർഡ് തുകകൾ ഉപയോ​ഗിച്ചാണ് പണം തിരിച്ചടച്ചിരുന്നത്. എന്നാൽ കുറിപ്പുകൾ കൂടി വന്നതോടെ, ഈയടുത്ത കാലത്ത് ഒരു ട്രസ്റ്റിന്റെ കീഴിലായി പ്രവർത്തനം. ട്രസ്റ്റിൽ നിന്നാണ് ഇപ്പോൾ പണം നൽകുന്നത്. 2021 വരെ ഈ സംവിധാനം പ്രവർത്തിച്ചിരുന്നു. 

'ഈ മനുഷ്യന് തനിച്ചാകാൻ കഴിയില്ല. അവസാന യാത്രയിലും അദ്ദേഹം തനിച്ചല്ല, ഈ ജനക്കൂട്ടം തെളിയിക്കുന്നത് അതാണ്'
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ