‘പിതാവിന്‍റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്ത ’; ഷാജൻ സ്കറിയക്കെതിരെ മാനനഷ്ട കേസ് നൽകി ചാണ്ടി ഉമ്മൻ

Published : May 12, 2023, 10:46 PM IST
‘പിതാവിന്‍റെ ആരോഗ്യത്തെക്കുറിച്ച് വ്യാജ വാർത്ത ’; ഷാജൻ സ്കറിയക്കെതിരെ മാനനഷ്ട കേസ് നൽകി ചാണ്ടി ഉമ്മൻ

Synopsis

തന്‍റെ പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകിയതിനെതിരെയാണ് മാനനഷ്ട കേസ് കൊടുത്തതെന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു.

തിരുവനന്തപുരം:  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വ്യാജ വാർത്തകൾ നൽകിയ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിയുമായി മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ. തന്‍റെ പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകുന്ന മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിനും, എഡിറ്റർ ഷാജൻ സ്കറിയക്കും എതിരെ മാനനഷ്ട കേസിൽ നോട്ടീസ് അയച്ചതായി ചാണ്ടി ഉമ്മൻ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം മറുനാടൻ മലയാളി ഓൺലൈനിനും, ഷാജൻ സ്കറിയക്കുമെതിരെ പൃഥ്വിരാജും നിയമടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി താൻ 25,00,00,000 രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ച് അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഷാജൻ സ്‌കറിയക്കെതിരെ ഇതിനുമുമ്പും നിരവധി അപകീർത്തി കേസുകൾ വന്നിട്ടുണ്ട്. അപകീർത്തിപ്പെടുത്തിയതിനും വിശ്വാസത്തെ വ്രണപ്പെടുത്തിയതിനും 10 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ പ്രമുഖ വ്യവസായി എംഎ യൂസഫലി അടുത്തിടെ ഷാജൻ സ്‌കറിയയ്‌ക്ക്‌ വക്കീൽ നോട്ടീസയച്ചിരുന്നു.

തനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ എംപി നല്‍കിയ പരാതിയില്‍ നേരത്തെ പൊലീസ് ഷാജനെതിരെ കേസെടുത്തിരുന്നു.  തൃശ്ശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഷാജന്‍ സ്കറിയക്കെതിരെ കേസ് എടുത്തത്. തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് മറുനാടന്‍ മലയാളി ഉടമയ്ക്കെതിരെ ടി എന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിക്കും ഡിജിപിക്കും  പരാതി നൽകിയിരുന്നു.

Read More :  കർണാടകത്തിൽ ജനത്തിന് 'ഷോക്ക്'; തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ