സമരം പൂർണ്ണമായി പിൻവലിച്ച് പിജി ഡോക്ടർമാർ, 'ബാക്കി നടപടി സർക്കാർ തീരുമാനം അനുസരിച്ച്'

Published : May 12, 2023, 10:00 PM IST
സമരം പൂർണ്ണമായി പിൻവലിച്ച് പിജി ഡോക്ടർമാർ, 'ബാക്കി നടപടി സർക്കാർ തീരുമാനം അനുസരിച്ച്'

Synopsis

ആശുപത്രികളുടെ സുരക്ഷയിൽ സർക്കാർ നടപടി നോക്കി ബാക്കി തീരുമാനമെടുക്കുമെന്നും പി ജി ഡോക്ടർമാർ അറിയിച്ചു. 

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദന കൊല്ലപ്പെട്ടതിന് പിന്നാലെ പിജി ഡോക്ടർമാർ ആരംഭിച്ച സമരം പൂർണ്ണമായി പിൻവലിച്ചു. നാളെ മുതൽ എല്ലാ ഡ്യൂട്ടിയും എടുക്കാൻ ആണ് തീരുമാനം. ആശുപത്രികളുടെ സുരക്ഷയിൽ സർക്കാർ നടപടി നോക്കി ബാക്കി തീരുമാനമെടുക്കുമെന്നും പി ജി ഡോക്ടർമാർ അറിയിച്ചു. 

ഇന്നും തുടർന്നിരുന്ന ഹൌസ് സർജന്മാരുടെ സമരം അൽപ്പം മുമ്പ് പിൻവലിച്ചിരുന്നു. രാത്രി എട്ട് മണി മുതൽ അവർ ജോലിക്ക് കയറുകയും ചെയ്തു. ഇന്നലെയോടെ കെജിഎംഒഎയും പിന്നാലെ ഐഎംഎയും, നടത്തി വന്നിരുന്ന ഡോക്ടർമാരുടെ സമരം പിൻവലിച്ചിരുന്നു. മെയ് 10നാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദന കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച സന്ദീപ് ഡോക്ടർ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.  

Read More : അത്യാഹിത വിഭാഗം ഡ്യൂട്ടി ബഹിഷ്കരണം ഹൗസ് സർജന്മാർ പിൻവലിച്ചു; ഇന്ന് രാത്രി എട്ട് മുതൽ ജോലിക്ക് കയറും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ