ഉമ്മൻ ചാണ്ടി  വിദ​ഗ്ധ ചികിത്സക്കായി ഇന്ന് ബെം​ഗളൂരുവിലേക്ക്, ചാർട്ടേഡ് വിമാനമൊരുക്കുന്നത് എഐസിസി

Published : Feb 12, 2023, 12:28 AM IST
ഉമ്മൻ ചാണ്ടി  വിദ​ഗ്ധ ചികിത്സക്കായി ഇന്ന് ബെം​ഗളൂരുവിലേക്ക്, ചാർട്ടേഡ് വിമാനമൊരുക്കുന്നത് എഐസിസി

Synopsis

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും എംഎൽഎയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് ബെം​ഗളൂരുവിലേക്ക് മാറ്റുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാൽ അദ്ദേഹത്തെ വി​ദ​ഗ്ധ ചികിത്സക്കായി മാറ്റന്ന കാര്യം നേരത്തെ തീരുമാനിച്ചികുന്നു. എഐസിസിയാണ് ഉമ്മൻ ചാണ്ടിയെ ബെം​ഗളൂരുവിലെത്തിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. ഞായറാഴ്ച ചാർട്ടേഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു.

ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ മകനെന്ന നിലയ്ക്ക് തനിക്ക്  ഉത്തരവാദിത്തവുമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചികിത്സ സംബന്ധിച്ച് ദുഃഖകരമായ പ്രചാരണം നടന്നു. വ്യാജ വാർത്തകൾ പടച്ച് വിടുന്നത് ശരിയല്ല. എല്ലാ മെഡിക്കൽ രേഖകളും തൻ്റെ പക്കലുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് വിദ​ഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. 

ചികിത്സക്ക് കുടുംബം സഹകരിക്കുന്നില്ലെന്നത് തെറ്റായ പ്രചാരണമാണ്. പിതാവിൻ്റെ ചികിത്സാ വിവരങ്ങൾ സമയമാകുമ്പൊ പുറത്ത് വിടും. ചികിത്സ സംബന്ധിച്ച് വ്യാജ രേഖകൾ നിർമ്മിച്ചിരിക്കുന്നു. രോഗവ്യാപനം ഇല്ലെന്നാണ് റിപ്പോർട്ട്. പിന്നെ എന്തിനാണ് ഈ ക്രൂരയെന്നും വ്യാജ  പ്രചരണങ്ങളിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

PREV
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്