ഹൈക്കമാൻഡ് തീരുമാനങ്ങളിലെ അതൃപ്തി മാറുമോ? രാഹുൽ ഗാന്ധിയുമായി ഇന്ന് ഉമ്മൻചാണ്ടിയുടെ കൂടിക്കാഴ്ച

Published : Jun 25, 2021, 12:23 AM IST
ഹൈക്കമാൻഡ് തീരുമാനങ്ങളിലെ അതൃപ്തി മാറുമോ? രാഹുൽ ഗാന്ധിയുമായി ഇന്ന് ഉമ്മൻചാണ്ടിയുടെ കൂടിക്കാഴ്ച

Synopsis

നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഉമ്മൻചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു

ദില്ലി: ഉമ്മൻചാണ്ടി ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോടതിയിൽ ഹാജരാകാനായി രാഹുൽഗാന്ധി ഇന്നലെ ഗുജറാത്തിൽ പോയതിനാലാണ് കൂടിക്കാഴ്ച ഇന്നത്തേക്ക് മാറ്റിയത്. കേരളത്തിൽ ഹൈക്കമാൻഡ് എടുത്ത തീരുമാനങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

നേരത്തെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഉമ്മൻചാണ്ടിയോട് ദില്ലിക്ക് എത്താനായി ആവശ്യപ്പെടുകയായിരുന്നു. ഗ്രൂപ്പ് അതീതമായി എടുത്ത തീരുമാനങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കാത്തതിലെ അതൃപ്തി ഉമ്മൻചാണ്ടി രാഹുലിനെ അറിയിക്കും.  കെപിസിസി പുനഃസംഘടനയിലടക്കം നേതാക്കന്മാർ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടേക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ഡോ.വിജിത്തിനെ തേടിയെത്തിയത് 63 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്; കണ്ണൂർ സർവകലാശാലയിലെ അധ്യാപകന് കേന്ദ്രത്തിന്‍റെ ഗ്രാന്‍റ്
നരേന്ദ്ര ധബോൽക്കർ വധക്കേസ്; ശിക്ഷിക്കപ്പെട്ട സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം നൽകി ബോംബെ ഹൈക്കോടതി