Congress|പുന:സംഘടന നടപടികൾ നിർത്തിവയ്ക്കണമെന്ന് ഉമ്മൻചാണ്ടി;അതൃപ്തി അറിയിക്കാൻ നാളെ ​സോണിയയെ കാണും

By Web TeamFirst Published Nov 16, 2021, 12:20 PM IST
Highlights

പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പരാതികളുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.ചില തീരുമാനങ്ങളിൽ നേതാക്കൾക്ക് അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. പരാതി പരിഹരിക്കാൻ ചർച്ച നടത്തും. 
തുടർ പുന:സംഘടന നടപടികളിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞു. 
 

ദില്ലി: കെ പി സി സി (kpcc)പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാൻ ഉമ്മൻ ചാണ്ടി(oommenchandy) ദില്ലിയിൽ. ഇനിയുള്ള പുന:സംഘടന നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടും. നാളെ സോണിയ ഗാന്ധിയെ കാണും

സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺ​ഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ​ഗ്രൂപ്പുകളുടെ നിലാപാട്.   സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നും ​ഗ്രൂപ്പുകൾ പറയുന്നു. പാർട്ടിയിലെ ഭൂരിഭാ​ഗവും ഈ ആവശ്യം ഉന്നയിക്കുന്നവരാണെന്നും ​ഗ്രൂപ്പുകൾ പറയുന്നു . ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ദില്ലിയിലെത്തിയിരിക്കുന്നത്.

പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പരാതികളുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.ചില തീരുമാനങ്ങളിൽ നേതാക്കൾക്ക് അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. പരാതി പരിഹരിക്കാൻ ചർച്ച നടത്തും. 
തുടർ പുന:സംഘടന നടപടികളിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ പറഞ്ഞു. 
 

സംഘടനാ തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് എഐ ഗ്രൂപ്പുകൾ കൈകോർത്തിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള കെ സുധാകന്റേയും വി ഡി സതീശന്റേയും രീതികളോട് പരസ്യമായി വിമ്ര‍ശനം ഉന്നയിച്ച് രം​ഗത്തെത്തുകയാണ് ​ഗ്രൂപ്പ് നേതാക്കൾ. 

സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്ന ​എ ഐ ​ഗ്രൂപ്പുകളുടെ ആവശ്യം നേരത്തെ കെപിസിസി തള്ളിയിരുന്നു.  പിന്നാലെ ഡിസിസി പുന:സംഘടന നടത്താൻ തീരുമാനമായിരുന്നു. അംഗത്വ വിതരണം യൂണിറ്റ് തലത്തിൽ തടത്താനും കെ പി സി സി അധ്യക്ഷൻ തീരുമാനിച്ചു. 

പുനസംഘടിപ്പിക്കപ്പെട്ട കെപിസിസിയുടെ ആദ്യയോഗത്തിൽ കെ സുധാകരനും ഗ്രൂപ്പ് നേതാക്കളും നേർക്കുനേർ പോരിലായിരുന്നു. പുതിയ ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ചുമതല ഏൽക്കാനെത്തിയ യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ ലക്ഷ്യമിട്ടത് കെ സുധാകരനെയായിരുന്നു. 

ബൂത്തിന് താഴെ യൂണിറ്റ് കമ്മിറ്റികളിലും അംഗത്വവിതരണം നടത്തുന്നതിനെ ​ഗ്രൂപ്പുകൾ ശക്തമായി ഏതിർത്തു. സുധാകരൻ പുതുതായി രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികൾ കെ എസ് ബ്രിഗേഡെന്നാണ് ആരോപണം.  

click me!