തുറന്ന് പ്രവർത്തിക്കുന്നത് വലിയ ബാധ്യത: സർക്കാർ പലിശരഹിത വായ്‌പ ലഭ്യമാക്കണമെന്ന് ഹോട്ടലുടമകൾ

By Web TeamFirst Published Apr 18, 2020, 2:32 PM IST
Highlights

വൈദ്യുതി, കുടിവെള്ള നിരക്കുകളും ജിഎസ്ടിയും മൂന്ന് മാസത്തേക്കെങ്കിലും ഒഴിവാക്കണമെന്നും അസോസിയേഷൻ  സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധയുമായി ബന്ധപ്പെട്ട ലോക്ക് ഡൗണിന് ഇളവ് നൽകിയ സാഹചര്യത്തിൽ പലിശ രഹിത വായ്പ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഹോട്ടലുടമകൾ. ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുകയാണെങ്കിൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ  പറഞ്ഞു.

എങ്ങനെ ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കൂടി സർക്കാർ ചിന്തിക്കണം. ഉപജീവനത്തിന് മാർഗ്ഗമില്ലാതിരിക്കുമ്പോൾ തൊഴിലാളികളെ കൂടി സംരക്ഷിക്കാൻ പറയുന്നത് വലിയ ബാധ്യതയാണ് ഹോട്ടൽ ഉടമകൾക്ക് വരുത്തിയിരിക്കുന്നത്. 

സർക്കാർ ഹോട്ടൽ ഉടമകൾക്ക് പലിശ രഹിത വായ്പ നൽകണം. പലിശ രഹിത മൊറൊട്ടോറിയം പ്രഖ്യാപിക്കണം. വൈദ്യുതി, കുടിവെള്ള നിരക്കുകളും ജിഎസ്ടിയും മൂന്ന് മാസത്തേക്കെങ്കിലും ഒഴിവാക്കണമെന്നും അസോസിയേഷൻ  സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

click me!