സ്പ്രിംക്ലര്‍ കരാര്‍ സുതാര്യം, സാലറി ചലഞ്ചിന് സാധ്യതയില്ല; വിശദീകരണവുമായി തോമസ് ഐസക്

By Web TeamFirst Published Apr 18, 2020, 2:26 PM IST
Highlights

അമേരിക്കൻ കമ്പനി ആയുള്ള കരാറിൽ കുറ്റം പറയാൻ കോൺഗ്രസ്സിനും ബിജെപിക്കും ഒരു അർഹതയുമില്ലെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനുള്ള ഡാറ്റാ കൈകാര്യം ചെയ്യുന്നതിന് അമേരിക്കൻ കമ്പനിയായ സ്പ്രിംക്ലറുമായി ഉണ്ടാക്കിയ കരാര്‍ സുതാര്യമെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. കരാറിൽ കുറ്റം പറയാൻ കോൺഗ്രസ്സിനും ബിജെപിക്കും ഒരു അർഹതയുമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു, വിവാദങ്ങളുണ്ടാക്കാതെ കൊവിഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ധനമന്ത്രി . 

സംസ്ഥാനത്ത് സാലറി ചലഞ്ച് ഉണ്ടാകില്ലെന്നും ധനമന്ത്രി സൂചന നൽകി. പ്രതിപക്ഷം എതിര്‍ത്ത സാഹചര്യത്തിൽ ഒരു വിഭാഗം തരും മറ്റൊരു വിഭാഗം സഹകരിക്കില്ല എന്ന സ്ഥിതി ഉണ്ടാകും. അതുകൊണ്ട് സര്‍ക്കാരിന് ഇക്കാര്യത്തിൽ പിടിവാശി ഇല്ല. നേരത്തെ sസാലറി ചലഞ്ച് വന്നപ്പോൾ  കേരള ഹൈക്കോടതി നൽകിയ നിർദ്ദേശം സർക്കാർ മാനിക്കുന്നു . തരാൻ താൽപര്യം ഉള്ളവർ തരട്ടെ എന്നാണ് ഇപ്പോൾ സര്‍ക്കാര്‍ നിലപാടെന്നും ബാക്കി മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും തോമസ് ഐസക് പറഞ്ഞു. 

 

 

click me!