ഓപ്പറേഷന്‍ മത്സ്യ ശക്തമാക്കി; മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞെന്ന് മന്ത്രി വീണ ജോര്‍ജ്

Published : Apr 28, 2022, 10:15 PM ISTUpdated : Apr 28, 2022, 10:19 PM IST
ഓപ്പറേഷന്‍ മത്സ്യ ശക്തമാക്കി; മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞെന്ന് മന്ത്രി വീണ ജോര്‍ജ്

Synopsis

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 3686 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: 'ഓപ്പറേഷന്‍ മത്സ്യ' ശക്തിപ്പെടുത്തിയതോടെ സംസ്ഥാനത്ത് മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 40 പരിശോധനകള്‍ നടത്തി. പരിശോധനയുടെ ഭാഗമായി 22 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയില്‍ നൂനതകള്‍ കണ്ടെത്തിയവര്‍ക്കെതിരായി അഞ്ച് നോട്ടീസുകളും നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തിയിട്ടും കാര്യമായ മായം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 3686 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്‌പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 3015 പരിശോധനയില്‍ 1173 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയ 666 പരിശോധനയില്‍ 9 സാമ്പിളുകളില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മത്സ്യ വില്‍പന കേന്ദ്രങ്ങള്‍ മുതല്‍ പ്രധാന ലേല കേന്ദ്രങ്ങള്‍ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ കാലയളവില്‍ പരിശോധന നടത്തി. പരിശോധന തുടരുന്നതാണെന്ന് മന്ത്രി അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി