
ദില്ലി:ഓപ്പറേഷൻ സിന്ദൂർ വൻ വിജയമെന്ന് ബി ജെ പി. ഭീകരർക്ക് തക്ക മറുപടി നൽകിയെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.സേനകൾ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമാണ്. ഭീകരർക്ക് പ്രധാനമന്ത്രി മോദി ശക്തമായ താക്കീത് നൽകിയിരിക്കുന്നു.വാഗ അട്ടാരി അതിർത്തി അടച്ചതോടെ പാകിസ്ഥാനി ലെ വ്യാപാര മേഖല തകർന്നു. പാകിസ്ഥാൻ ഒറ്റപ്പെട്ടിരിക്കുന്നു. പൊതുവെ ദുർബലമായ പാകിസ്ഥാൻ ഇനി കൂടുതൽ ദുർബലമാകും.സിന്ധു നദീജല കരാർ റദ്ദാക്കിയതോടെ പാകിസ്ഥാന് തിരിച്ചടികൾ കിട്ടിയിരിക്കുന്നു.പാകിസ്ഥാന്‍റെ ജി ഡി പി ഇടിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പാക് സംഘർഷാവസ്ഥക്കു അയവു വന്നതോടെ ഓഹരി വിപണിയിൽ കുതിപ്പ് തുടരുന്നു , സെൻസെക്സ് 2300 പോയിന്‍റോളം ഉയർന്നു ,നിക്ഷേപകർക്കു 12 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam