ആരോഗ്യ വകുപ്പിന്റെ ഇടപെടലിന് കോടതിയുടെ അംഗീകാരം; ഹിറ്റായി 'ഓപ്പറേഷന്‍ സൗന്ദര്യ', വ്യാജ ബ്രാന്‍ഡുകള്‍ വിറ്റ 2 കേസുകളില്‍ ശിക്ഷ വിധിച്ചു

Published : Aug 22, 2025, 05:38 PM IST
Beauty Products

Synopsis

വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ 'ഓപ്പറേഷൻ സൗന്ദര്യ' ക്ക് കോടതിയുടെ അംഗീകാരം. ഇതിന്റെ ഭാഗമായി നാല് വ്യാജ ബ്രാൻഡുകൾക്കെതിരെ കോടതി നടപടിയെടുത്തു.  

തിരുവനന്തപുരം: ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തുന്ന ഇടപെടലിന് കോടതിയുടെ അംഗീകാരം. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനകളിലൂടെ വ്യാജമെന്ന് കണ്ടെത്തിയ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി. ഇതോടെ നാല് വ്യാജ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നാം ഘട്ടത്തില്‍ മിസ്ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ വില്പന നടത്തിയതിന് തളിപ്പറമ്പിലെ ഹസാര്‍ ട്രേഡിംഗ് എല്‍എല്‍പിയ്‌ക്കെതിരെ 2024ല്‍ ഫയല്‍ ചെയ്ത കേസില്‍ തളിപ്പറമ്പ് ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. 10,000 രൂപ വീതം രണ്ട് പ്രതികളും പിഴയടക്കാന്‍ വിധിച്ചു.

ഓപ്പറേഷന്‍ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തില്‍ മിസ്ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ വില്‍പന നടത്തിയതിന് പയ്യന്നൂരിലെ ഗള്‍ഫി ഷോപ്പിനെതിരെ 2024ല്‍ ഫയല്‍ ചെയ്ത കേസില്‍ പയ്യന്നൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. 20,000 രൂപ വീതം രണ്ട് പ്രതികളും പിഴയടയ്ക്കാന്‍ വിധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി