ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

Published : Sep 30, 2026, 04:12 PM IST
operation toofan chennithala

Synopsis

സംസ്ഥാനത്ത് ലഹരിവ്യാപനം തടയാൻ കേരള പോലീസ് നടപ്പിലാക്കിയ 'ഓപ്പറേഷൻ തൂഫാൻ' വഴി ഇതുവരെ 12,716 പേർ അറസ്റ്റിലായി. വൻതോതിൽ എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തതിനൊപ്പം ബോധവൽക്കരണ ക്ലാസുകളും പോലീസ് സജീവമാക്കിയിട്ടുണ്ട്. ലഹരി വിവരങ്ങൾ രഹസ്യമായി അറിയിക്കാൻ പൊതുജനങ്ങൾക്ക് വാട്സ്ആപ്പ് വഴിയും ഫോൺ വഴിയും സൗകര്യമൊരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം: ലഹരിവ്യാപനത്തിനെതിരെ സംസ്ഥാനത്ത് കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Thoofan) ഡ്രൈവിന്റെ ഭാഗമായി നടപ്പിലാക്കിയ പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയെ തുടർന്നാണിത്. കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായതോടെ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത ആകെ കേസുകളുടെ എണ്ണം 11,790 ആയി ഉയർന്നു.

പരിശോധനകളുടെ ഭാഗമായി വൻതോതിൽ ലഹരിവസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. ഇതുവരെ 24,480.936 ഗ്രാം എം.ഡി.എം.എയും (MDMA) 1,590.302 കിലോഗ്രാം കഞ്ചാവും പോലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.

വിവിധ വകുപ്പുകളിൽ എടുത്ത കേസുകൾ

കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ (Small Quantity) ലഹരിവസ്തുക്കൾ കൈവശം വച്ചതിന് 12 കേസുകളും, ഇടത്തരം അളവിൽ (Medium Quantity) കൈവശം വച്ചതിന് 6 കേസുകളുമാണ് എടുത്തത്. ഇതിനുപുറമേ, എൻ.ഡി.പി.എസ് (NDPS) ആക്ട് സെക്ഷൻ 27 പ്രകാരം 15 കേസുകളും പുകയില വിരുദ്ധ നിയമമായ (COTPA) കോട്പ പ്രകാരം 31 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ മാത്രം 11.700 ഗ്രാം എം.ഡി.എം.എയും 8.140 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ബോധവൽക്കരണവും കൗൺസിലിംഗും

ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിനും വലിയ പ്രാധാന്യമാണ് ഓപ്പറേഷൻ തൂഫാനിലൂടെ നൽകുന്നത്. ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 51 ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതോടെ ഇതുവരെ നടത്തിയ ആകെ ബോധവൽക്കരണ ക്ലാസുകളുടെ എണ്ണം 10,646 ആയി ഉയർന്നു. കൂടാതെ 856 കൗൺസിലിംഗുകളും പൂർത്തിയാക്കി. സ്‌കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 7,580 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു കഴിഞ്ഞു.

ലഹരി വിവരങ്ങൾ അറിയക്കാം; വിവരങ്ങൾ രഹസ്യമാക്കും

സംസ്ഥാനത്തെ ലഹരി വിപണനത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും ഡിജിറ്റലായും പോലീസിനെ അറിയിക്കാം. 9497979794, 9497927797 എന്നീ നമ്പറുകളിൽ നേരിട്ടും 9995966666 എന്ന വാട്സ്ആപ്പ് (WhatsApp) നമ്പർ വഴിയും വിവരങ്ങൾ കൈമാറാവുന്നതാണ്. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് കേരള പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാഹനാപകടത്തിൽ മരണം: നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം
പകർച്ചപ്പനി; പ്രതിരോധ പ്രവർത്തനങ്ങളിലെ പോരായ്മകളിൽ അതൃപ്തി അറിയിച്ച് ആരോഗ്യമന്ത്രി