ഓപ്പറേഷൻ തൂഫാൻ: കൊച്ചി മ‍‍ട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട, പിടികൂടിയത് രണ്ടുകിലോ എംഡിഎംഎ

Published : Sep 04, 2026, 11:25 AM IST
mattancherry mdma case

Synopsis

ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ(36) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട. രണ്ടുകിലോ എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി കൊച്ചി ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ(36) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പം മറ്റൊരാളും പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. എന്നാൽ, ഇയാളുടെ വിവരങ്ങൾ പൊലീസ് ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല.

നൗഫലിൽനിന്ന് ആദ്യം 15 ​ഗ്രാം എംഡിഎംഎയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇതിനുപിന്നാലെ ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോയോളം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത നൗഫലിനെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂവച്ചലിൽ യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തിൽ ജീവനൊടുക്കിയതെന്ന് വിവരം
തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അണികളും നേതാക്കളും ഷെയർ ചെയ്ത് എടുക്കട്ടെയെന്ന് എ വിജയരാഘവൻ