ഗവര്‍ണര്‍ സംരക്ഷിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യം; ആഞ്ഞടിച്ച് പ്രതിപക്ഷം

By Web TeamFirst Published Dec 22, 2020, 5:53 PM IST
Highlights

നിയമസഭയുടെ താഴത്തെ ഹാളിൽ എംഎൽഎമാര്‍ യോഗം ചേർന്ന് പ്രമേയം പാസാക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു 

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടാനുള്ള  മന്ത്രിസഭയുടെ ശുപാർശ  നിരാകരിച്ച ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് പ്രതിപക്ഷം. ബിജെപിയുടെ  രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനാണ്  ഗവർണർ ശ്രമിക്കുന്നത്. ഏതു വിഷയം  ചർച്ച ചെയ്യണമെന്നതും  അടിയന്തര സ്വഭാവം  ഉണ്ടോയെന്നു തീരുമാനിക്കേണ്ടതും ഗവർണർ അല്ല  മന്ത്രിസഭയാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് പ്രതികരിച്ചു. 

മന്ത്രിസഭാ യോഗത്തിന്‍റെ ശുപാര്‍ശയാണ് സര്‍ക്കാര്‍ തള്ളിയത്. ഇത് അസാധാരണ സാഹചര്യം ആണ്.  നിയമപരമായ വശങ്ങൾ പരിഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തിൽ തീരൂമാനം എടുക്കണമെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പ്രതിപക്ഷ നീക്കം എങ്ങനെ വേണമെന്ന് യുഡിഎഫ് ആലോചിച്ച് തീരുമാനം എടുക്കുമെന്നും കെസി ജോസഫ് പ്രതികരിച്ചു. 

സര്‍ക്കാരിന് മുന്നിൽ ഗവര്‍ണരുടെ നിലപാട് ഭരണഘടനാ പ്രതിസന്ധി കൂടിയായി മാറിയ സാഹചര്യത്തിലാണ് ആഞ്ഞടിച്ച് പ്രതിപക്ഷം രംഗത്തെത്തുന്നത്. നിയമസഭയുടെ താഴത്തെ ഹാളിൽ എംഎൽഎമാര്‍ യോഗം ചേർന്ന് പ്രമേയം പാസാക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് മുന്നിൽ  വച്ചിട്ടുണ്ട്. 

കാര്‍ഷിക നിയമഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാനാണ് നിയമസഭാ അടിയന്തര സമ്മേളനം സര്‍ക്കാര്‍ വിളിച്ചത്. എന്നാൽ അടിയന്തര സാഹചര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ട് ശുപാര്‍ശ ഗവര്‍ണര്‍ മടക്കി. കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും കേരളത്തിലെ സാഹചര്യവും വിശദീകരിച്ച് സര്‍ക്കാര്‍ മറുപടി നൽകിയിട്ടും ഗവര്‍ണര്‍ തൃപ്തനായില്ല. ഇതോടെയാണ് നാളെ അടിയന്തര സമ്മേളനം  ചേരാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. 

എംഎൽഎമാര്‍ അടക്കമുള്ളവര്‍ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഗവര്‍ണറുടെ അനുമതി ഇല്ലാതെ സമ്മേളനം ചേരാൻ കഴിയാത്ത സാഹചര്യം

click me!