
തിരുവനന്തപുരം; സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടക്കുന്ന വ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ,തനിക്കെതിരെ സിപിഎം വധഭീഷണി മുഴക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താൻ തമിഴ് നാട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
'തന്നെ കൊല്ലും, വഴിനടത്തില്ല' എന്നൊക്കെയാണ് പ്രഖ്യാപിക്കുന്നത്. പരസ്യമായി വധഭീഷണിയുണ്ട്. ഈ ഭീഷണി കൊണ്ട് സമരം നിർത്തില്ല, ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ആലോചിക്കുന്നു. തീയതി ഉടന്‍ തീരുമാനിക്കുമെന്ന് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് പോലീസ് നടപ്പാക്കുന്നത് രണ്ട് നീതി
പൂന്തുറയിൽ എസ്‌ഐയെ ആക്രമിച്ചതിന് വധശ്രമ കേസ് എടുത്തില്ല.പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്തു.കോണ്‍ഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു.
പോലീസ് കേസ് എടുക്കുന്നില്ല.ഡിവൈഎഫ്ഐ, സിപിഎം ക്രിമിനലുകൾക്ക് ഒപ്പം പൊലീസ് കൂടി ചേരുന്നു.മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളിൽ നിന്ന് ഫോക്കസ് തിരിക്കാൻ ശ്രമം നടക്കുന്നു.[മുഖ്യമന്ത്രിക്ക് ഐക്യദാർഢ്യം അർപ്പിച്ചുള്ള സാംസ്കാരിക കൂട്ടായ്മയെ വി.ഡി സതീശൻ പരിഹസിച്ചു.ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് ഒരു സാംസ്കാരിക നായകനും പ്രതികരിച്ചില്ല.സർക്കാരിന്‍റെ ഔദാര്യം പറ്റി ജീവിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വിമനത്തിനകത്തെ പ്രതിഷേധം.ഇൻഡിഗോ റിപ്പോർട്ട് സമ്മർദ്ദം മൂലം എന്ന് ആവർത്തിച്ചു വി.ഡി സതീശൻ
മൂന്നാം പ്രതി എവിടെ എന്ന് അറിയില്ല.നേതാക്കൾ മാറ്റി മാറ്റി പറയുന്നു.സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി തന്നെ കള്ളക്കേസ് കൊടുക്കുന്നു
സിഎം ഓഫീസിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഇ പി ജയരാജൻ ആദ്യം പറഞ്ഞത് മാറ്റി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനത്തിലെ പ്രതിഷേധത്തിന് വധശ്രമം കേസ് എടുത്തത് ഗൂഢാലോചനയാണ്.
ലോക കേരള സഭ ബഹിഷ്കരണം.വ്യക്തിപരമായി എടുത്ത തീരുമാനം അല്ല
എല്ലാവരും കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണ്.പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീരുമാനം.100ൽ അധികം പ്രവർത്തകർ ആശുപത്രിയിലാണ്.അവിടെ പോയിരിക്കാൻ മാത്രം വിശാലമല്ല ഞങ്ങളുടെ മനസ്സ്. പ്രവാസികളെ അവഹേളിക്കുന്ന തീരുമാനം ഒന്നുമല്ല
ലോക കേരള സഭയിൽ ധൂർത്ത് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയെ തടഞ്ഞാല്‍ വി ഡി സതീശനെ പുറത്തിറങ്ങാൻ അനുവദിക്കില്ല; സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി
മുഖ്യമന്ത്രി പിണറായി വിജയനെ വഴിയിൽ തടഞ്ഞാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. കലാപ ശ്രമത്തിൽ നിന്നും കോൺഗ്രസ് പിൻമാറണമെന്നും ഇല്ലെങ്കിൽ കോൺഗ്രസ് നേതാക്കളേയും എംഎൽഎമാരേയും തടയുമെന്നും പാലാരിവട്ടത്തെ പൊതു യോഗത്തിൽ മോഹനൻ പറഞ്ഞു.
സതീശനെ വഴിയിൽ തടയും. കൊടിവെച്ച കാറിൽ സഞ്ചരിക്കാൻ അനുവദിക്കില്ല. സതീശന് പുറത്തിറങ്ങി നടക്കാൻ പ്രയാസം ഉണ്ടാകുമെന്നും മോഹനന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ ഇൻഡിഗോ കമ്പനി നൽകിയ റിപ്പോർട്ടിനെതിരെ വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ഇ.പി.ജയരാജന്‍റെ പേര് ഒഴിവാക്കി നൽകിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശൻ ഇൻഡിഗോ മാനേജുമെൻറിന് പരാതി നൽകി.