പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു; താമസം മാറ്റുന്നത് ഇടപ്പഴഞ്ഞിയിലേക്ക്

Published : Nov 08, 2026, 08:54 AM ISTUpdated : Nov 08, 2026, 09:08 AM IST
Pinarayi Vijayan ‌

Synopsis

പിണറായി വിജയന്‍ ബേക്കറി ജംഗ്ഷനിൽ നിന്ന് ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റുന്നു. കൻ്റോൺമെന്റ് ഹൗസിലെ തീപിടുത്തത്തെ തുടർന്ന് അറ്റകുറ്റപ്പണി നീളുന്നതിനാലാണ് തീരുമാനം.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും. നിലവിൽ പ്രതിപക്ഷ നേതാവ് ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് താമസം. കൻ്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളാനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

അടുത്തിടെ ഉണ്ടായ തീപിടുത്തത്തിൽ കൻ്റോൺമെൻ്റ് ഹൗസിലെ പല ഭാഗങ്ങളും കത്തി നശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 17നാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ തീപിടുത്തം ഉണ്ടായത്. തീപ്പിടുത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ സന്ദർശിച്ചിരുന്നു. അടിയന്തരമായി അറ്റകുറ്റപ്പണികൾ വേഗത്തില്‍ തീർക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി എന്ന അറിയിപ്പോടെ സന്ദര്‍ശന വീഡിയോ മന്ത്രി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തൽ; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്, കരാറുകാരന്റെ മൊഴിയെടുക്കും
103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി; ബിഎൽഎം കേസിൽ തുടർനടപടി