ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

Published : Feb 21, 2024, 02:34 PM ISTUpdated : Feb 21, 2024, 02:36 PM IST
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

Synopsis

മുസ്ലിം ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് യുഡിഎഫ് ചെയര്‍മാൻ കൂടിയായ പ്രതിപക്ഷ നേതാവ് പറഞ്ഞു

ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസിന്റെ സമരാഗ്നി യാത്രയുടെ ഭാഗമായി ഇടുക്കിയിൽ എത്തിയതായിരുന്നു അദ്ദേഹം. ഇടുക്കിയിൽ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ വൈകുന്നത് സിപിഎം നേതാക്കൾ കൈയ്യേറ്റക്കാരുടെ പട്ടികയിൽ ഉള്ളത് കൊണ്ടാണ്. കോടതിയിൽ പറയുന്ന നിലപാടിന് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട മുസ്ലിം ലീഗിന് രണ്ടാം രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് യുഡിഎഫ് ചെയര്‍മാൻ കൂടിയായ അദ്ദേഹം പറഞ്ഞു. രാജ്യസഭാ സീറ്റ് സംബന്ധിച്ച് ഒരു തീരുമാനവും മുന്നണിയിൽ എടുത്തിട്ടില്ല. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മുന്നണിയിൽ നടക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തിൽ നിന്ന് തങ്ങൾ പിന്നോട്ട് പോയിട്ടില്ലെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് പ്രതികരിച്ചത്. ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് അടിയന്തിര നേതൃയോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗത്തിൽ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയെന്നും മൂന്നാം സീറ്റ് വിഷയത്തിൽ അന്തിമ തീരുമാനം യു ഡി എഫ് യോഗത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്
കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം