മോദിയുടെ ഗ്യാരണ്ടിക്ക് ചാക്കിന്‍റെ വിലയെന്ന് വിഡി സതീശൻ; ഇടുക്കി രൂപതയ്ക്കെതിരെയും വിമര്‍ശനം

Published : Apr 08, 2024, 03:33 PM IST
മോദിയുടെ ഗ്യാരണ്ടിക്ക് ചാക്കിന്‍റെ വിലയെന്ന് വിഡി സതീശൻ; ഇടുക്കി രൂപതയ്ക്കെതിരെയും വിമര്‍ശനം

Synopsis

പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.

തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടിക്ക് ചാക്കിന്‍റെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അധികാരത്തില്‍ വന്നാല്‍  ആദ്യ ക്യാബിനറ്റ് തന്നെ സിഎഎ നിയമം എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞു. ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെയും വിഡി സതീശൻ വിമര്‍ശിച്ചു. ഇടുക്കി രൂപതയുടേത് തെറ്റായ രീതിയാണെന്നും സംസ്ഥാനത്തെ അപമാനിക്കുന്നതാണ് സിനിമയെന്നും വിഡി സതീശൻ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ച സമീപനം ശരിയല്ല. കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളാണ് സിനിമയിലുള്ളതെന്നും വിഡി സതീശന്‍ പറഞ്ഞു

പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ കഴിയില്ല.ആഭ്യന്തര വകുപ്പിന്‍റെ കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം ആഭാസങ്ങളെ പ്രോത്സാഹിപ്പിക്കരുത്. ഒരു സീറ്റ് പോലും ഇത്തവണ ജയിക്കാൻ പോകുന്നില്ല. എസ്‍ഡിപിഐ പിന്തുണ വേണ്ടെന്ന് വെച്ചതിന് മാധ്യമങ്ങള്‍ അഭിനന്ദിക്കണം. കേരള ചരിത്രത്തില്‍ ഒരു തീരുമാനം ഒരു പാര്‍ട്ടിയും എടുത്തിട്ടില്ല. സിപിഎം ആണ് പിന്തുണ വേണ്ടെന്ന് പറഞ്ഞതെങ്കിൽ പുരോഗമന പാർട്ടി എന്ന പ്രശംസ ഉയർന്നേനെയെന്നും വിഡി സതീശൻ പറഞ്ഞു.

'പ്രണയ ബോധവത്ക്കരണം'; വിദ്യാർത്ഥികൾക്കായി 'ദ കേരള സ്റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി രൂപത

ഇടുക്കി രൂപതയുടെ 'ദ കേരള സ്റ്റോറി' പ്രദര്‍ശനത്തെ സ്വാഗതം ചെയ്ത് ബിജെപി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'