വിഡി സതീശന്റെ 60-ാം പിറന്നാൾ; ഗുരുവായൂരിൽ കേക്ക് മുറിച്ചും സമ്മാനം നൽകിയും ആഘോഷിച്ച് കോൺഗ്രസ് പ്രവര്‍ത്തകര്‍

Published : May 31, 2024, 09:05 PM IST
 വിഡി സതീശന്റെ 60-ാം പിറന്നാൾ; ഗുരുവായൂരിൽ കേക്ക് മുറിച്ചും സമ്മാനം നൽകിയും ആഘോഷിച്ച്  കോൺഗ്രസ് പ്രവര്‍ത്തകര്‍

Synopsis

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറുപതാം പിറന്നാൾ ഗുരുവായൂരിൽ ആഘോഷിച്ചു.

തൃശൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറുപതാം പിറന്നാൾ ഗുരുവായൂരിൽ ആഘോഷിച്ചു. കോൺഗ്രസ് പ്രവർത്തകർ കേക്കു മുറിച്ചാണ് പിറന്നാളാഘോഷിച്ചത്. വിഡി.സതീശനെ നേതാക്കൾ പൊന്നാടയണിയിച്ച്, സമ്മാനങ്ങളും നൽകി.  നേതാക്കളായ എംപി വിൻസെന്റ്, കെകെ ബാബു, സിഎ ഗോപപ്രതാപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജന്മദിനാഘോഷം.

ഔദ്യോഗിക രേഖകൾ പ്രകാരം സതീശന് ഇന്ന് അറുപതാം പിറന്നാളാണ്. 1964 മേയ് 31 ആണ് ജനനത്തീയതിയായി സ്കൂൾ രേഖകളിൽ ഉളളത്. എന്നാൽ തന്‍റെ ജൻമദിനം കർക്കിടകമാസത്തിലെ ചതയമാണെന്ന് വിഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലെന്നും സതീശൻ പറഞ്ഞിരുന്നു.

'എക്സൈസ് വകുപ്പ് കയ്യിലുണ്ടോയെന്ന് എം ബി രാജേഷ് പരിശോധിക്കണം'; പരിഹസിച്ച് വി ഡി സതീശന്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍