കൊവിഡ്: പാർലമെൻ്റിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് ചർച്ച ആവശ്യപ്പെട്ടേക്കും

By Web TeamFirst Published Sep 18, 2020, 10:28 AM IST
Highlights

ഇന്നലെ ലോക്സഭ പാസാക്കിയ കാർഷിക ബില്ലിനെതിരെ പ്രതിഷേധമറിയിച്ച് എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദൾ രാജി പ്രഖ്യാപിച്ചിരുന്നു.

ദില്ലി: കൊവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമന്റിന്റെ ഇരുസഭകളിലും ഇക്കാര്യത്തിൽ ചർച്ച വേണമെന്ന് പ്രതിപക്ഷ പാർടികൾ ഇന്ന് ആവശ്യപ്പെട്ടേക്കും. സഭ നിർത്തിവെച്ച് ചർച്ചയാവശ്യപ്പെട്ട് കോൺഗ്രസ് അംഗം വി കെ ശ്രീകണ്ഠൻ അടിയന്തിരപ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. 

ഇന്നലെ ലോക്സഭ പാസാക്കിയ കാർഷിക ബില്ലിനെതിരെ പ്രതിഷേധമറിയിച്ച് എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദൾ രാജി പ്രഖ്യാപിച്ചിരുന്നു. ഭക്ഷ്യസംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ ഇന്നലെ പ്രധാനമന്ത്രിക്ക് രാജികത്ത് നൽകുകയും ചെയ്തു. അകാലിദളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചിട്ടുണ്ട്. കാർഷിക നയത്തിനെതിരെ പാർലമെന്റിന് പുറത്ത് ഇടതുപക്ഷ പാർടികളുടെ പ്രതിഷേധത്തിനും ഇന്ന് സാധ്യതയുണ്ട്.

click me!