ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം; ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ പ്രതിഷേധം, ഇന്നും ബഹിഷ്കരണം

Published : Aug 13, 2021, 09:26 AM ISTUpdated : Aug 13, 2021, 11:05 AM IST
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം; ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ പ്രതിഷേധം, ഇന്നും ബഹിഷ്കരണം

Synopsis

കോടതിയിലുള്ള വിഷയം ചര്‍ച്ച ചെയ്യില്ലെന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്നത്. ചോദ്യോത്തരവേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചു.

കോടതിയിലുള്ള വിഷയം ചര്‍ച്ച ചെയ്യില്ലെന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെ തന്നെ വിഷയം തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തരവേളയുമായി സ്പീക്കര്‍ മുന്നോട്ട് പോയി. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമേ സഭാനടപടികളുമായി സഹകരിക്കു എന്ന്  പ്രതിപക്ഷം വ്യക്തമാക്കി. സഭയില്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളികളുമായി ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ പ്രതീകാത്മക സഭ നിയമസഭക്ക് പുറത്ത് ചേർന്ന പ്രതിപക്ഷം ഇന്ന് അഴിമതി വിരുദ്ധ മതിൽ തീർത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ