
തിരുവനന്തപുരം: സമവായ നീക്കങ്ങൾ പാളിയതോടെ നിയമസഭാ സമ്മേളനം ഇന്നും സുഗമമായി നടക്കാനിടയില്ല. അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ നിലപാട്. ഇതോടെ ചോദ്യോത്തര വേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതേസമയം, സമയവായ ചർച്ചകൾക്കുള്ള സൂചനകൾ ഇതുവരെയില്ല.
സ്ത്രീ സുരക്ഷ ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ ലൈംഗിതാകിക്രമത്തിന് ഇരയായത് പ്രതിപക്ഷം ഉന്നയിക്കും.
സഭാ സ്തംഭനം ഒഴിവാക്കാൻ ഇന്നലെ സ്പീക്കർ കാര്യോപദേശക സമിതി യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ഇന്നലേയും പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ നടപടികൾ വേഗത്തിലാക്കി സഭ നേരത്തെ പിരിയുകയായിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam