Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തികേടും നടക്കും , ഇതൊന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ അവസരമില്ല'

അടിയന്തര പ്രമേയ ചർച്ചകൾ അനുവദിക്കില്ല എന്ന നിലപാടിനോട് യോജിക്കാനാവില്ല.പൂർവ സ്ഥിതി പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷ നേതാവ്

opposition firm on rule 50,wont surrender says vd satheesan
Author
First Published Mar 20, 2023, 12:38 PM IST

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.പ്രതിപക്ഷവുമായി ഒരു ചർച്ചയും സ്പീക്കര്‍ നടത്തിയിട്ടില്ല.റൂളിങ്ങിൽ അവ്യക്തതയുണ്ട്..അടിയന്തര പ്രമേയ ചർച്ചകൾ അനുവദിക്കില്ല എന്ന നിലപാടിനോട് യോജിക്കാനാവില്ല.പൂർവ സ്ഥിതി പുനഃസ്ഥാപിക്കണം.അനാവശ്യമായി നാല് നോട്ടീസുകൾ അനുവദിച്ചില്ല.എംഎൽഎമാർക്കെതിരെ   കള്ളക്കേസ് എടുത്തിരിക്കുന്നു. എന്തും ചെയ്യാമെന്ന സ്ഥിതിയാണ്.ശരിയായ പ്രതികൾക്ക് എതിരെ ജാമ്യം കിട്ടാവുന്ന വകുപ്പ്.പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ   എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തയിരിക്കുന്നു

.സഭാ ടിവി പ്രതിപക്ഷ പ്രതിഷേധം കാണിക്കാമെന്ന  തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.സ്ത്രീസുരക്ഷ വിഷയമാണ് പ്രതിപക്ഷം  സഭയിൽ ഉയർത്തിയത്.കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ത്രീ പീഡനത്തിനിരയായി.തിരുവനന്തപുരത്ത് സ്ത്രീക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായി.മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലീസ് സ്റ്റേഷനിലെ സ്ഥിതി ഇതാണ്.ലോ കോളജിൽ എസ്എഫ്ഐ അതിക്രമം നടത്തി.എസ്എഫ്ഐ ക്രിമിനലുകക്ക് എതിരെ എന്ത് കേസെടുത്തുവെന്ന് വിഡി സതീശന്‍ ചോദിച്ചു..
അധ്യാപികയുടെ കൈ പിടിച്ചു തിരിച്ചു പൂട്ടിയിട്ട് നിസ്സാര കേസാണ് എടുത്തത്..മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തിക്കേടും നടക്കും.ഇതൊന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് സൗകര്യമില്ല.ഇതിന് തങ്ങൾ കീഴടങ്ങിയാൽ പ്രതിപക്ഷ അവകാശം മുഴുവൻ കവർന്നെടുക്കും.

സ്പീക്കറുടെ ഓഫീസിൽ നിന്ന് വിളിച്ചു കാര്യോപദേശക സമിതിയിൽ പങ്കെടുക്കണം എന്നാവശ്യപ്പെട്ടു.7 എംഎൽഎമാർക്ക് എതിരെ കള്ളക്കേസ് എടുക്കുമ്പോൾ സഭ നടപടികളുമായി സഹകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios