Education Policy: 'കൂടിയാലോചനയില്ല' വിദ്യാഭ്യാസ നയരൂപീകരണ സമിതി യോഗത്തിൽ നിന്ന് പ്രതിപക്ഷ സംഘടനകൾ ഇറങ്ങിപ്പോയി

By Web TeamFirst Published Jan 4, 2022, 4:52 PM IST
Highlights

പൂ‌ർണ റിപ്പോർട്ട് വരാതെ ചർച്ച അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. രണ്ട് പ്രതിപക്ഷ സംഘടനകളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്നു. 

തിരുവനന്തപുരം: വിദ്യാഭ്യാസ നയരൂപീകരണ സമിതി (Q.I.P) യോഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ. രണ്ട് പ്രതിപക്ഷ സംഘടനകളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. Q.I.P അംഗങ്ങൾ അല്ലാത്ത സംഘടനകളുമായി നാളെ യോഗം നടത്തുന്നതിലും, പരീക്ഷ തീയതികൾ തീരുമാനിക്കും മുൻപ് സമിതി യോഗം വിളിക്കാത്തതിലും ആണ് പ്രതിഷേധം. 

കൂടിയാലോചനകൾ നടക്കുന്നില്ലെന്നാണ് കെപിഎസ്ടിഎ ആരോപിക്കുന്നത്. ഇന്ന് ചർച്ച ചെയ്തത് ഖാദർ കമ്മിറ്റി റിപ്പോ‌‌‌‌ർട്ട് നടപ്പാക്കുന്നത് സംബന്ധിച്ചാണെന്നും ചർച്ചയെന്ന വ്യാജേന യോഗം ചേരുകയാണ് ചെയ്തതെന്നും കെപിഎസ്ടിഎ നേതാക്കൾ ആരോപിച്ചു. പൂ‌ർണ റിപ്പോർട്ട് വരാതെ ചർച്ച അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. രണ്ട് പ്രതിപക്ഷ സംഘടനകളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്നു. 

കെപിഎസ്ടിഎയും കെഎസ്ടിയുവുമാണ് ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയത്. കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും നിലവിലെ ശുപാർശകൾ അംഗീകരിക്കില്ലെന്നുമാണ് സംഘടനകളുടെ നിലപാട്. 

click me!