
തിരുവനന്തപുരം: നഷ്ടത്തിലായ ബാങ്കുകളെ സഹായിക്കാനുള്ള സഹകരണ പുനരുദ്ധാരണനിധി രൂപീകരണത്തോട് എതിർപ്പ് ശക്തമാകുന്നു. ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്കുകളുടെ തകർച്ചയിലേക്ക് തീരുമാനം വഴിവെക്കുമെന്നാണ് സഹകാരികളുടെ ആശങ്ക. പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് യുഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളുടെ തീരുമാനം.
കഴിയുന്നത്ര വായ്പ കുടിശ്ശിക പിരിച്ചെടുത്തും നിക്ഷേപങ്ങൾ സ്വീകരിച്ചുമാണ് എട്ടു കൊല്ലത്തിപ്പുറം ബാങ്ക് ലാഭത്തിലെത്തിയത്. എന്നാൽ നഷ്ടത്തിലുള്ള സംഘങ്ങളെ സഹായിക്കാനുള്ള പുനരുദ്ധാരണ നിധി രൂപീകരണം ആശങ്കയോടെയാണ് ബാങ്ക് ഭരണസമിതി കാണുന്നത്. കരുതൽ ധനവും കാർഷിക വിലസ്ഥിരത ഫണ്ടും ചേർത്തുള്ള പ്രത്യേക നിധി രൂപീകരണം ലാഭത്തിലുള്ള സംഘങ്ങളെ തകർക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പ് നടന്ന ബാങ്കുകളിലേക്ക് സഹായനിധി എന്ന പേരിൽ പണം നൽകാനുള്ള നീക്കത്തെ ശക്തമായി എതിർക്കും.
എന്നാൽ ലാഭത്തിലുള്ള സംഘങ്ങളെ പ്രതികൂമായി ബാധിക്കാതെ നിധി രൂപീകരണത്തിനുള്ള ചട്ടം തയ്യാറാക്കുമെന്നാണ് സഹകരണ വകുപ്പ് പറയുന്നത്. നിക്ഷേപം തിരികെ കൊടുക്കാനല്ല, നഷ്ടത്തിലായ ബാങ്കുകളെ പുനർജീവിപ്പിക്കുകയെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് സർക്കാരിനെന്നും വകുപ്പ് വിശദീകരിക്കുന്നു. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ആദായ നികുതി രേഖകൾ, സ്യയാർജിത സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് നിർദേശം. മുന്പ് രണ്ട് തവണ എം കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കൊണ്ടുവന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങൾ പറയുന്നത്. കരുവന്നൂരിലെ കളളപ്പണ ഇടപാടിൽ എം കെ കണ്ണന് ഏതെങ്കിലും വിധത്തിലുളള പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
https://www.youtube.com/watch?v=T5cCTGiwdQ4
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam