ശബരിമല സ്വർണപ്പാളിയിലെ തൂക്കവ്യത്യാസം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം, സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ നീക്കം

Published : Sep 19, 2025, 05:49 AM IST
niyamasabha

Synopsis

ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം.

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞെന്ന ആക്ഷേപവും അയ്യപ്പ സംഗമവും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സ്വർണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞതിലെ ഹൈക്കോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനാണ് നീക്കം. ഇന്നലെ കെ എസ് യു മാർച്ചിലുണ്ടായ സംഘർഷവും പ്രതിപക്ഷം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരും. സ്ത്രീ - പുരുഷ തൊഴിലാളികളുടെ വേതന അന്തരം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും ദേശീയപാത നിർമാണത്തിലെ അപാകതകളും ചോദ്യോത്തരവേളയിൽ ഉണ്ടാകും. വെള്ളിയാഴ്ച ആയതു കൊണ്ട് സ്വകാര്യ ബില്ലുകൾ ആണ് സഭയുടെ പരിഗണനയിൽ വരുന്നത്.

വിലക്കയറ്റത്തിൽ ഇന്നലെ സഭയിൽ അടിയന്തര പ്രമേയ ചർച്ച

സംസ്ഥാനത്ത് വർധിച്ചുവരുന്ന വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച നടത്തി. പ്രതിപക്ഷ എംഎൽഎയായ പിസി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയപ്പോൾ മന്ത്രി പരിഹസിച്ചുവെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. വെളിച്ചെണ്ണ വിലക്കയറ്റം അതിരൂക്ഷമാണ്. പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. സപ്ലൈക്കോ അടക്കം എല്ലാ സംവിധാനങ്ങളും പരാജയമാണ്. 420 കോടി ആവശ്യപ്പെട്ടതിൽ പകുതി പോലും അനുവദിച്ചിട്ടില്ല. ശരിക്കും സിപിഐക്കാർ അവതരിപ്പിക്കേണ്ട പ്രമേയം ആണിതെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തൃശൂരും ആലപ്പുഴയും കഴിഞ്ഞു, ഇപ്പോൾ തെങ്കാശിയിലായാലും മതി'; സുരേഷ് ഗോപിയുടെ എയിംസ് വാഗ്ദാനത്തെ ട്രോളി ഗണേഷ് കുമാർ
'മെമ്മറി കാര്‍ഡ് ചോര്‍ന്നത് ലോകം അറിഞ്ഞത് താൻ കാരണം, കോടതി എന്തിനാണ് കളവ് പറയുന്നതെന്ന് അറിയില്ല, ഹാജരായത് 10 ദിവസം മാത്രമെന്നത് നുണ'; ടിബി മിനി