ശബരിമല വിടാതെ കോൺഗ്രസ്, സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടെന്ന് ചെന്നിത്തല

Published : Feb 03, 2021, 09:50 AM ISTUpdated : Feb 03, 2021, 10:00 AM IST
ശബരിമല വിടാതെ കോൺഗ്രസ്, സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടെന്ന് ചെന്നിത്തല

Synopsis

'ശബരിമലവിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്തർക്ക് മുറിവുണ്ടാക്കി'

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ ശബരിമല വിഷയം വിടാതെ കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന വേളയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉയർത്തിയ ശബരിമല വിഷയം കോൺഗ്രസ് വീണ്ടും സജ്ജീവമാക്കുകയാണ്. 

ശബരിമലവിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്തർക്ക് മുറിവുണ്ടാക്കി. ശബരിമല റിവ്യൂ ഹർജി വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോയെന്നതിൽ മുഖ്യമന്ത്രി ഉത്തരം പറയണം. പാർലമെന്റിൽ നിയമനിർമ്മാണത്തിന് കേന്ദ്രം തയ്യാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു. 

സിപിഎമ്മും ബിജെപിയും  ഇപ്പോൾ മിണ്ടാതിരിക്കുന്നത് അവരുടെ കൂട്ടുകെട്ടിനെ തടസ്സമുണ്ടാക്കും എന്നതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ നിയമനിർമാണം നടത്തും. സിപിഎം ബോധപൂർവം വർഗിയത ഇളക്കിവിടാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ലീഗിനെതിരായ പരാമർശങ്ങളെന്നും ചെന്നിത്തല ആരോപിച്ചു. മത ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാൻ ആണ് സിപിഎമ്മും ബിജെപി ശ്രമിക്കുന്നത്. ബിജെപിയുമായി ഉണ്ടാക്കിയ ധാരണയാണോ മുസ്ലിം ലീഗിനെതിരെ സിപിഎമ്മിനെ പറയാൻ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം