ഐഎച്ച്ആർഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തിക്കൊണ്ട് ഉത്തരവ്

Published : Aug 13, 2025, 07:14 PM IST
ihrd

Synopsis

ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം 58 ആണ്

തിരുവനന്തപുരം: ഐഎച്ച്ആർഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തി. 60 വയസ്സായി ഉയർത്തിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം 58 ആണ്. ഐഎച്ച്ആർഡി ജീവനക്കാർക്ക് പെൻഷൻ ഇല്ലായെന്നും വിരമിക്കൽ പ്രായം 58 വയസ്സിൽ നിന്നും 60 വയസ്സ് ആക്കണമെന്നും ഐഎച്ച്ആർഡി ഡയറക്ടർ ശുപാർശ സമർപ്പിച്ചിരുന്നു. ഇതിന്മേലാണ് നടപടി. ഇടത് സംഘടനാ നേതാക്കൾക്കായി പെൻഷൻ പ്രായം ഉയർത്തുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു. ഇത് നിലനിൽക്കേയാണ് പുതിയ തീരുമാനം സർക്കാർ പുറത്തിറക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി