വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 40 പവൻ സ്വർണവും പണവും തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്ത പ്രതിയെ രണ്ട് വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. വിയ്യൂർ സ്വദേശിയായ ഹെൻറി ജോസഫിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ  പിടികൂടി. 

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് 40 പവൻ സ്വർണവും ഒന്നരലക്ഷം രൂപയുമായി കടന്നു കളഞ്ഞ പ്രതിയെ രണ്ട് വർഷത്തിനു ശേഷം ചെറുതുരുത്തി പൊലിസ് സംഘം ബോംബെ എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. വിയ്യൂർ പടുകാട് പുത്തൻ വീട്ടിൽ ഹെൻറി ജോസഫ് (31 ) ആണ്. വിവാഹ വാഗ്ദാനം നൽകി ആലപ്പുഴയിൽ നിന്ന് 'ചെറുതുരുത്തിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന അന്യ മതസ്ഥയായ പെൺകുട്ടിയെ പീഡിപ്പിക്കുകയും 40 പവൻ സ്വർണവും'ഒന്നര ലക്ഷം രൂപയും പലതവണകളായി വാങ്ങിയ്ക്കുകയും തുടർന്ന് 2024 ൽ നാടുവിടുകയുമായായിരുന്നു.

ബോംബെ വഴി വിദേശത്തേക്കു കടക്കുന്നുണ്ടെന്ന് കുന്നംകുളം എ.സി.പി.സി ആർ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ചെറുതുരുത്തി സി. ഐ.വിനു , എസ് ഐമാരായ എ ആർ നിഖിൽ, ജോളി സെബാസ്റ്റ്യൻ , പൊലീസ് ഉദ്യോഗസ്ഥരായ വിനീത് മോൻ , ഗിരീഷ് എന്നിവർ അടങ്ങുന്ന സംഘം വളരെ സാഹസികമായി ബോംബെ എയർപോർട്ടിൽ നിന്ന് പിടിച്ച് ചെറുതുരുത്തി സ്റ്റേഷനിൽ എത്തിച്ചത്.