'കല്ല് കണ്ണിൽ കണ്ടിരുന്നെങ്കിൽ കാഴ്ച നഷ്ടപ്പെട്ടേനെ, എല്ലാം ജനം കണ്ടതാണ്'; എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ ജാമ്യം തള്ളിയ ഉത്തരവ് പുറത്ത്

Published : Jun 03, 2026, 05:08 PM IST
Vijay Vimal SFI

Synopsis

ജനം ഇതെല്ലാം മുഴുവൻ മാധ്യമങ്ങളിലൂടെ കണ്ടതാണ്. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുക. പ്രതിക്കെതിരെ നിരവധി സ്റ്റേഷണുകളിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും ജാമ്യത്തിൽ വിട്ടാൽ ഇത്തരം കുറ്റങ്ങൾ ആവർത്തിക്കുമെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി റെയ്ഡിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ വിജയ് വിമലിന്റെ ജാമ്യം തള്ളിയ ഉത്തരവ് പുറത്ത്. പ്രതി പോലീസിനെ ആക്രമിച്ചതിനു തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി. പൊലീസുകാരനെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ട്. കല്ലേറിൽ പൊലീസുകാരന്റെ കൺപുരികത്തിനു പരിക്കേറ്റു. കല്ല് കണ്ണിൽ കണ്ടിരുന്നെങ്കിൽ കാഴ്ച നഷ്ടപ്പെട്ടേനെയെന്ന് മെഡിക്കൽ രേഖകളിൽ വ്യക്തമാണ്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് വിജയ് വിമൽ ശ്രമിച്ചതെന്നും അത് കൊണ്ടാണ് തടയാൻ ചെന്ന പോലീസുകാരെ പ്രതി ആക്രമിച്ചതെന്നും ഉത്തരവിൽ പറയുന്നു. 

ജനം ഇതെല്ലാം മുഴുവൻ മാധ്യമങ്ങളിലൂടെ കണ്ടതാണ്. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുക. പ്രതിക്കെതിരെ നിരവധി സ്റ്റേഷണുകളിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും ജാമ്യത്തിൽ വിട്ടാൽ ഇത്തരം കുറ്റങ്ങൾ ആവർത്തിക്കുമെന്നും കോടതി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്', സിദ്ദിഖിന്‍റെ വാർത്താസമ്മേളനത്തിൽ പ്രതിഷേധമുയർത്തി മാധ്യമ പ്രവർത്തകർ; ശ്രീറാം വെങ്കിട്ടരാമൻ പുറത്തിറങ്ങി
എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് വിജയ് വിമലിന് ജാമ്യമില്ല; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷ തള്ളി