
തിരുവനന്തപുരം: ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ കൂടുതൽ നടപടികൾ. കൊവിഡ് ചികിത്സയ്ക്ക് അടക്കം സർക്കാർ നിശ്ചയിച്ച ചികിത്സാ നിരക്ക് വെബ് സൈറ്റിലും ആശുപത്രികളിലും പ്രദർശിപ്പിക്കണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന പരിശോധന നടത്തും. ഇതിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചു.
കൊവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയ്ക്ക് മൂക്ക് കയർ ഇടുന്നതായിരുന്നു ചികിത്സ നിരക്ക് നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ്. ജനറൽ വാർഡിൽ പരമാവധി 2645 രൂപയാണ് ഒരു ദിവസം ഈടാക്കാനാകുക. ജനറൽ വാർഡുകളിൽ കിടക്ക, റജിസ്ട്രേഷൻ, നഴ്സിംഗ് ചാർജ്ജ് അടക്കം പരമാവധി ഒരു ദിവസം 2645 രൂപമാത്രമാണ് ഈടാകേണ്ടത്. എൻഎബിഎച്ച് അംഗീകാരമുള്ള ആശുപത്രികൾക്ക് 2910 രൂപ വരെയാകാം. ഹൈഡിപ്പഡന്‍സി യൂണിറ്റിൽ ദിവസം 3795, രൂപയും ഐസിയുവിൽ 7800 രൂപയുമാണ് പുതുക്കിയ നിരക്ക്. വെന്‍റിലേറ്റർ സൗകര്യം ഉപയോഗിച്ചാൽ 13, 800 രൂപ നൽകണം. ജനറൽ വാർഡിൽ ഒരു ദിവസം 2 പിപിഇ കിറ്റിന്‍റെയും ഐസിയുവിൽ ആണെങ്കിൽ 5 പിപിഇ കിറ്റിന്‍റെയും വിലമാത്രമേ രോഗിയിൽ നിന്ന് ഈടാക്കാവൂ. ജനറൽ വാർഡ് ആണെങ്കിൽ പിപിഇ കിറ്റിന് ഓരോ രോഗിയിൽ നിന്നും പണം പ്രത്യേകം ഈടാക്കരുത്. അമിത ഫീസ് ഈടാക്കിയാൽ പത്തിരട്ടി പിഴയൊടുക്കണ്ടിവരും.
Also Read: 'കൊള്ള വേണ്ട'; കൊവിഡ് ചികിത്സാ വസ്തുക്കള്‍ക്ക് വില നിശ്ചയിച്ച് സര്‍ക്കാര്‍
Also Read: സ്വകാര്യ ആശുപത്രികളുടെ കൊള്ളനിരക്ക് തടയാൻ ഉത്തരവിറക്കി സർക്കാർ, അഭിനന്ദിച്ച് കോടതി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam