കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് സർക്കാർ ജോലി നൽകണമെന്ന് ഉത്തരവ്, സതീശൻ മാതൃകയെന്നും പ്രശംസ; നിർണായക ഇടപെടലുമായി ബാലാവകാശ കമ്മീഷൻ

Published : Jun 07, 2026, 07:24 PM IST
Vinodini hand

Synopsis

സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയിൽ കൈ നഷ്ടപ്പെട്ട പാലക്കാട് സ്വദേശിനി വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. കുട്ടിയുടെ തുടർപഠനവും ചികിത്സാ ചെലവും സർക്കാർ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. മാധ്യമവാർത്തയെ തുടർന്ന് കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

പാലക്കാട്: സർക്കാർ സംവിധാനങ്ങുടെ വീഴ്ചയെതുടർന്ന് പാലക്കാട് വിനോദിനി എന്ന ഒമ്പത് വയസുകാരിയുടെ കൈ നഷ്ടപ്പെട്ട സാഹചര്യം പരിഗണിച്ച് കുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർസ അംഗം ഷാജേഷ് ഭാസ്കർ പി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ചീഫ് സെക്രട്ടറിക്ക് ശുപാർശ നൽകിയത്. കുട്ടിക്ക് സാധാരണ ജോലിയിൽ ഏർപ്പെടാനോ വരുമാനം നേടാനോ സാധിക്കില്ല.

സർക്കാർ ഏറ്റെടുത്തിട്ടുള്ള തുടർപഠന ചെലവ് 21 വയസുവരെ ലഭിക്കുന്നു എന്ന് പാലക്കാട് ജില്ല ശിശു സംരക്ഷണ ഓഫീസറും കുട്ടിയുടെ തുടർചികിത്സ ചെലവ് ആരോഗ്യവകുപ്പും ഉറപ്പുവരുത്തണം. കുട്ടിക്ക് മിഷൻ വാത്സല്യ പദ്ധതി തുകയും പ്രത്യേക കുടുംബസാഹ ചര്യത്തിലെ മാനസിക പിന്തുണയും മാർഗനിർദേശങ്ങളും ലഭ്യമാക്കണം. കഴിഞ്ഞ ഡിസംബറിൽ കുട്ടിയുടെ വിഷയം സംബന്ധിച്ച മാധ്യമവാർത്തയെ തുടർന്ന് ബാലാവകാശ കമ്മിഷൻ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.

കമ്മീഷന്‍റെ ശുപാർശയിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 2012ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചട്ടം 45 പ്രകാരം 45 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കണം. മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ കുട്ടിക്ക് കൃത്രിമകൈ വച്ചു നൽകുന്നതിന് ധനസഹായം ലഭ്യമാക്കിയതും വീടു വയ്ക്കാൻ കുടുംബത്തിന് അഞ്ച് സെന്‍റ് ഭൂമി ലഭ്യമാക്കിയതും പ്രശംസനീയവും സമൂഹത്തെ ചേർത്തുപിടിക്കൽ മാതൃകയുമാമെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബന്ധു നിയമന വിവാദം: മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
മന്ത്രി റോജി എം ജോണിന്‍റെ നിർദേശം; എൻട്രൻസ് പരീക്ഷ അപേക്ഷകരുടെ മാർക്ക് എൻട്രിക്കുള്ള അവസാന തീയതി ജൂൺ 14വരെ ദീർഘിപ്പിച്ചു