കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്

Published : Mar 06, 2024, 06:40 PM IST
കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ  വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്

Synopsis

കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാൻ പരമാവധി ശ്രമം നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കര്‍ഷകനെ കുത്തിയ കാട്ടുപോത്താണെന്ന് ഉറപ്പാക്കിയ ശേഷമാകണം നടപടിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കോഴിക്കോട്: കക്കയത്ത് ആളെ കൊന്ന കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാമെന്ന് സിസിഎഫ് ഉത്തരവ്. മയക്കുവെടി വെച്ച് പിടികൂടാൻ സാധിച്ചില്ലെങ്കിൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവിൽ പറയുന്നത്. കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാൻ പരമാവധി ശ്രമം നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. കര്‍ഷകനെ കുത്തിയ കാട്ടുപോത്താണെന്ന് ഉറപ്പാക്കിയ ശേഷമാകണം നടപടിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകന്‍ ഇന്നലെ വൈകിട്ടോടെ മരിച്ചത്. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാമിനെ കൃഷിയിടത്തിൽ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എബ്രഹാമിന്‍റെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു