ഖാദർ കമ്മിറ്റി റിപ്പോർട്ടിനായി ഓർഡിനൻസുമായി സർക്കാർ: പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

Published : Sep 05, 2019, 02:05 PM IST
ഖാദർ കമ്മിറ്റി റിപ്പോർട്ടിനായി ഓർഡിനൻസുമായി സർക്കാർ: പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

Synopsis

ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഏകീകരിച്ച നടപടികൾക്ക് അടക്കം നിയമപ്രാബല്യം ഉറപ്പാക്കി കേസുകൾ മറികടക്കാനാണ് സർക്കാർ നീക്കം.

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിന് ഏത് വിധേനയും നിയമപ്രാബല്യം നൽകാൻ ഓർഡിനൻസ് ഇറക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തി ഓർഡിനൻസ് ഇറക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഏകീകരിച്ച നടപടികൾക്ക് അടക്കം നിയമപ്രാബല്യം ഉറപ്പാക്കി കേസുകൾ മറികടക്കാനാണ് സർക്കാർ നീക്കം. അതേ സമയം ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരായ സമരം തുടരുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ അറിയിച്ചു.

ഖാദർ കമ്മിറ്റി ശുപാർശ അനുസരിച്ചുള്ള പല സുപ്രധാന തീരുമാനങ്ങളും സർക്കാർ ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഏകീകരിച്ചു. ഇവയെല്ലാം ഡിജിഇ എന്ന തസ്തികയ്‍ക്ക് കീഴിലാക്കി. ഡിപിഐ, ഹയർസെക്കണ്ടറി ഡയറക്ടർ, വൊക്കേഷനൽ എജുക്കേഷനൽ ഡയറക്ടർ എന്നീ തസ്തികകൾക്ക് പകരമാണ് ഡിജിഇ. ഹെഡ് മാസ്റ്റർ തസ്തിക വൈസ് പ്രിൻസിപ്പാൾ എന്നാക്കി.

മാറ്റങ്ങൾക്കായി കെഇആർ (Kerala Educational Rules) ഭേദഗതി ചെയ്ത് ജൂലൈയിൽ വിജ്ഞാപനമിറക്കി. ഇതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകളും ചില സ്കൂൾ മാനേജ്മെനറുകളും ഹൈക്കോടതിയെ സമീപിച്ചു. നിയമം ഭേദഗതി ചെയ്യാതെയുള്ള മാറ്റങ്ങളുടെ സാധുതയാണ് ഇവരെല്ലാം ചോദ്യം ചെയ്യുന്നത്. ഇതിലെല്ലാമെതിരെ നിയമപ്രാബല്യം ഉറപ്പാക്കാനാണ് പുതിയ ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം
മുട്ടടയിൽ യുഡിഎഫിന്‍റെ അട്ടിമറി വിജയം കാല്‍ നൂറ്റാണ്ടിനുശേഷം; ഉജ്ജ്വല വിജയത്തിൽ പ്രതികരിച്ച് വൈഷ്ണ സുരേഷ്, 'ഇത് ജനാധിപത്യത്തിന്‍റെ വിജയം'