'​ഗുണ്ടകളായിരുന്നു എന്ന് കരുതി മാറ്റി നിർത്തരുത്, തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോര': വിവാദ യോ​ഗത്തിൽ വിശദീകരണവുമായി സംഘാടകർ

Published : Jul 01, 2026, 09:34 AM IST
toofan meeting

Synopsis

സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്നും കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേർ കാണാൻ അനുവാദം ചോദിച്ചതെന്നും സംഘാടകർ പറയുന്നു.

കൊച്ചി: കൊച്ചിയിലെ ക്രിമിനൽ കേസ് പ്രതികളുടെ യോ​ഗത്തിൽ കെ സുധാകരൻ എംപി പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ‌. സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്നും കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേർ കാണാൻ അനുവാദം ചോദിച്ചതെന്നും സംഘാടകർ പറയുന്നു. എന്നാൽ നൂറോളം പേർ യോ​ഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരെന്നാണ് യോഗത്തിന്റെ സംഘാടകൻ സുഹൈൽ ഷാജഹാൻ പറയുന്നത്.

കൈകാര്യം ചെയ്യാൻ കഴിവുള്ളവർ വേണം. മുൻപ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുത്. ഇപ്പോൾ മാറ്റി നിർത്തിയാൽ ലഹരിക്കെതിരെ പോരാടാൻ അവർക്കിനി അവസരം ലഭിക്കില്ലെന്നും സംഘാടകര്‍ പറഞ്ഞു. കള്ളത്തോക്ക് കേസിലെ പ്രതികളടക്കമാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്. എകെജി സെന്റർ ആക്രമണ കേസ്, വിസ തട്ടിപ്പ് കേസ് എന്നിവയിലെ പ്രതിയാണ് സുഹൈൽ ഷാജഹാൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആ സഹായം വേണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ; കൊച്ചിയിലെ വിവാദ തൂഫാന്‍ യോഗത്തില്‍ പ്രതികരണം, വിശദീകരണവുമായി സംഘാടകർ
കൈയ്യിൽ ഉണ്ടായിരുന്നത് ബസ് ടിക്കറ്റ് മാത്രം, പെരുമഴയത്ത് കൊച്ചിയിൽ കുടുങ്ങി അമ്മയും മകളും; സഹായം തേടി പൊലീസിന് മുന്നിൽ; നഷ്ടപ്പെട്ട ബാഗ് തിരികെ കിട്ടി