
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴയിലും ജില്ലാ സ്കൂൾ കായിക മേള നടത്തി സംഘാടകർ. തിരുവനന്തപുരത്ത് എൽഎൻസിപിഇയിൽ ആണ് മത്സരങ്ങൾ നടന്നത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ട്രാക്കും ഫീൽഡും വെള്ളം നിറഞ്ഞിട്ടും കായികമേള നിർത്തിവെച്ചിരുന്നില്ല. രാവിലെ 9 മണിക്കായിരുന്നു മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. പതിനൊന്നു മണിയോടെ മഴ തോരാത്ത സാഹചര്യത്തിൽ മത്സരങ്ങൾ ആരംഭിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. ഓട്ട മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്.
സിന്തറ്റിക് ട്രാക്ക് വെള്ളം നിറഞ്ഞതോടെ താരങ്ങൾ ഓടിയെത്താൻ കായിക താരങ്ങൾ ബുദ്ധിമുട്ടി. സ്പൈക്ക് വെള്ളം നിറഞ്ഞതും കുട്ടികൾക്ക് പ്രതിസന്ധിയായി. തുടർന്ന് പലരും സ്പൈക്ക് ഉപേക്ഷിച്ചാണ് ഓടിയത്. ഓട്ടത്തിനിടയിൽ കുട്ടികൾ തെന്നി വീണ് പരിക്കുപറ്റുകയും ചെയ്തു. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും മഴ നനയാതെ നിൽക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നില്ല. അതേസമയം, ഉച്ചകഴിഞ്ഞ് നടക്കേണ്ട മത്സര ഇനങ്ങൾ ശനിയാഴ്ച്ചത്തേക്ക് മാറ്റിയത് രക്ഷകർത്താക്കളെ ക്ഷുഭിതരാക്കി. തുടർന്ന് സംഘാടകരുമായി വാക്കുതർക്കവുമുണ്ടായി.
മുത്തങ്ങയിൽ രണ്ട് സംഭവങ്ങളിലായി ഹാഷിഷും മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam