നെയ്യാറ്റിൻകര ദേവസ്വം ​ഗ്രൂപ്പിലെ 20ഓളം ക്ഷേത്രങ്ങളിലെ ആഭരണങ്ങൾ കാണാനില്ല; കണക്കുകളിൽ അവ്യക്തയെന്ന് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണർ

Published : Jun 10, 2026, 03:13 PM IST
ornaments missing

Synopsis

സബ് ഗ്രൂപ്പിന് കീഴിലുള്ള ഓരോ ദേവസ്വങ്ങളിലും പ്രത്യേകം തിരുവാഭരണ രജിസ്റ്ററും ഉണ്ട്. ഇത് ക്രോഡീകരിച്ച് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണ‍ർ തിരുവാഭരണം കമ്മീഷണർക്ക് പുതിയ റിപ്പോർട്ട് നൽകിയിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള 20 ഓളം ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങളുടെ കണക്കുകളിൽ അവ്യക്തയെന്ന് തിരുവിതാംകൂർ ദേവസ്വം തിരുവാഭരണം കമ്മീഷണർ. പല ക്ഷേത്രങ്ങളിലും സൂക്ഷിച്ചിട്ടുള്ള സ്വർണം- വെള്ളി അടക്കമുള്ള ഉരുപ്പടികൾ നെയ്യാറ്റിൻകര അസി. കമ്മീഷണർ സമർപ്പിച്ച പട്ടികയിലില്ല. ദേവസ്വത്തിൻെറ പട്ടികയിലുള്ള സാധനങ്ങള്‍ എവിടെ പോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണർക്ക് കത്ത് നൽകി.

ശബരിമല സ്വർണ കൊള്ളക്ക് ശേഷമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങിയത്. പാറശാല മഹാദേവ ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് നെയ്യാറ്റിൻകര സബ് ഗ്രൂപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വിലപിടപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമിലുള്ള ഉരുപ്പടികളുടെ പട്ടിക ദേവസ്വം കമ്മീഷണറുടെ കൈവശമുണ്ട്. സബ് ഗ്രൂപ്പിന് കീഴിലുള്ള ഓരോ ദേവസ്വങ്ങളിലും പ്രത്യേകം തിരുവാഭരണ രജിസ്റ്ററും ഉണ്ട്. ഇത് ക്രോഡീകരിച്ച് നെയ്യാറ്റിൻകര സബ് ഗ്രൂപ്പ് അസി. കമ്മീഷണ‍ർ തിരുവാഭരണം കമ്മീഷണർക്ക് പുതിയ റിപ്പോർട്ട് നൽകിയിരുന്നു.

ഈ രണ്ടു പട്ടികകളും ചേർത്ത് പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും കാണാനില്ലെന്നാണ് വിലയിരുത്തൽ. വീരണക്കാവ് ക്ഷേത്രത്തിലെ വെള്ളിതാമരപ്പൂവ്, പരുകളത്തൂർ ക്ഷേത്രത്തിലെ വെളളിത്തട്ടം, കുട്പ്പന ദേവസ്വത്തിലെ വീരചക്രം, പാറശാല ദേവസ്വത്തിലെ സ്വർണകട്ടി, മുര്യങ്കര ദേവസ്വത്തിലെ സ്വർണമുദ്രപ്പൊതി, രാമേശ്വരം ദേവസ്വത്തിലെ സ്വർണത്താലികള്‍ എങ്ങനെ തുടങ്ങി വിലപിടിപ്പുള്ള നിരവധി ഉരുപ്പടികളും പൂജാസാമഗ്രികളും ഗ്രൂപ്പിലെ വിവിധ ദേവസ്വങ്ങളിൽ നിന്നും കാണാനില്ലെന്നാണ് തിരുവാഭരണ കമ്മീഷണറുടെ റിപ്പോർട്ട്. ചില ക്ഷേത്രങ്ങളിൽ നിന്നും നൽകിയിട്ടുള്ള സ്റ്റേറ്റ്മെൻറുകളിൽ വ്യക്തതയില്ലെന്നും പറയുന്നു. ഉരുപ്പടികള്‍ ഉത്സവ ആവശ്യങ്ങള്‍ക്ക് എടുത്ത ശേഷം തിരികെ വയ്ക്കാത്തതാണോ, നഷ്ടപ്പെട്ടതാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തവരുത്തി റിപ്പോർട്ട് നൽകാനാണ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്, നാളെയും മറ്റന്നാളും 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഇന്ന് 7 ജില്ലകളിൽ യെല്ലോ
ബ്രസീൽ ഗോളടിച്ചാൽ മഞ്ഞൾപ്പൊടി, അർജന്‍റീനക്ക് പായസം മിക്സ്, ഫുട്ബോൾ ആരാധകർക്ക് വമ്പൻ ഓഫറുമായി സപ്ലൈകോ