
പാലക്കാട്: ലഹരി വ്യാപനം തടയുന്നതിൽ സർക്കാര്‍ സ്വീകരിക്കുന്ന നടപടിയിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ. പൊലീസും എക്സൈസും മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ പിൻവാതിലിലൂടെ ഉടൻ വിട്ടയക്കുന്നുവെന്ന് കത്തോലിക്ക ബാവ ആരോപിച്ചു. ലഹരിക്കേസുകളിൽ സംസ്ഥാനത്ത് ശിക്ഷിക്കപ്പെടുന്നവർ കുറവാണെന്നും പിടിക്കപ്പെടുന്നവരെ ഉടനിറക്കി വീണ്ടും അവർക്ക് വിപണനം നടത്താൻ അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്.
പരമാവധി ശിക്ഷ നൽകാൻ പൊലീസ് തയ്യാറാകുന്നില്ല. ലഹരി വ്യാപനം തടയാൻ ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണമെന്നും പിടികൂടുന്നവർക്ക് പരമാവധി ശിക്ഷയും നിയമവും വേണമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ സന്ദേശം നൽകുന്ന സിനിമകളെ നിയന്ത്രിക്കണം. സർക്കാർ മദ്യമല്ല പ്രധാന വരുമാനമാകേണ്ടതെന്നും പിരിക്കാത്ത ടാക്സ് പിരിച്ചെടുക്കാനാണ് തയാറാകേണ്ടതെന്നും കത്തോലിക്ക ബാവ പറഞ്ഞു. കക്ഷി രാഷ്ട്രീയഭേദമന്യേ ലഹരിക്കെതിരെ പോരാടണമെന്നും കൂട്ടായ്മ ഉയർന്നു വരണമെന്നും കാത്തോലിക്ക ബാവ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam